Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
തോറ്റുകൊടുക്കാതെ അവിടെ നിന്ന് അത് പറഞ്ഞപ്പോ പെണ്ണ് വീണ്ടും ദഹിപ്പിക്കുന്ന ഒരു നോട്ടം ,
" ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്..കേറിവാ ഇങ്ങോട്ട് ആരേലും കാണുന്നതിന് മുന്നെ.."
" എടി കാണട്ടെടി കണ്ടോട്ടെ...ഞാൻ നിന്റെ കാമുകൻ ഒന്നുല്ലല്ലോ..നിന്റെ നിന്റെ ഭർത്താവാല്ലിയോ..പിന്നെന്നാ..."
" പിന്നെ ഭർത്താവിനെ കാണിക്കാൻ പറ്റിയ കോലത്തിലാണല്ലോ..കള്ളും കുടിച്ച്ബോധവും ഇല്ലാണ്ട് ഓരോന്ന് ഒപ്പിച്ചു വച്ചോളും.."
പറയുന്നതിനൊപ്പം ആ കണ്ഠങ്ങൾ ഇടറുന്നത് ഞാൻ അറിയുണ്ട്. പിന്നെ ഞാൻ ബലം പിടിക്കാൻ പോയില്ലാ അവൾ എന്നേം കൊണ്ട് കടവിലേക്ക് നടന്ന്
കാര്യം ചെറിയ ഒരു കിക്കേ ഉള്ളൂ എങ്കിലും അങ്ങ് ഇരുന്ന് കൊടുത്തു തലയിലൂടെ കടവിലെ ഒരത്തിരുന്ന ബക്കറ്റിൽവെള്ളം എടുത്ത് എന്റെ തലവഴി കാമത്തുമ്പോളും അവളുടെ മിഴികൾ നിറയുണ്ടായിരുന്നു...
" നീ കരയണ്ട...ഇനി ഞാൻ ആവർത്തിക്കില്ല... ഉറപ്പ്.."
" സത്യാണോ...? "
എന്റെ തലയിൽ കൂടെ ഒലിച്ചിറങ്ങിയ വെള്ളം തന്റെ ഹാഫ് സാരീ കൊണ്ട് തുടക്കുന്നതിനിടക് അവൾ എന്നെ ഒന്ന് നോക്കി..ഞാൻ അതേയെന്നു പറഞ്ഞതും പെണ്ണ് കണ്ണൊക്കെ തുടച്ചു ഹാപ്പിയായി..പിനേംപെണ്ണ് പണിയിൽ മുഴുകി.തുടക്കുന്നതിനിടക് ഞാൻ അവളുടെ പാലപ്പം പോലുള്ള വയറിൽ അമർത്തിയൊരുമ്മ കൊടുത്തതേ പെണ്ണൊന്നു പിടഞ്ഞു..ആ തുവെള്ള വയറിൽ ചുഴിപോലെ അഴകുള്ള പൊക്കിളും ആ ശരീരത്തിന്റെ ഭംഗിയെ എടുത്തു കാണിക്കുണ്ട്..
" ഹാ അടങ്ങി ഇരി ഇക്കിളിയാകുന്നുണ്ട്"
" സാരമില്ല കുറച്ച് ഇക്കിളിയൊക്കെ നല്ലതാ..എന്നാലേ ഈ മൂഡ് ഒന്ന് സെറ്റാവു.."
ഞാൻ അവളുടെ നഗ്നമായ വയറിലൂടെ വിരലുകൾ ഓടിച്ചു പറഞ്ഞതും പെണ്ണ്
" അടങ്ങി ഇരിക്കെട്ടാ...ദേ തല നല്ലപോലെ തോർത്തില്ലേൽ പനിപിടികൂട്ടോ അജുവേട്ടാ..
ഞാൻ അതൊന്നും കാര്യമാക്കില്ല, അവളെ
💬 Comments
View all comments