0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 3.2K

എല്ലാരും അവിടെ ഹാജരായി.. ആമി നിന്ന് പരുങ്ങുന്നു എനിക്ക് പിന്നെ നാണവും മാനവും പേരിന് പോലും ഇല്ലാത്തത്കൊണ്ട് എനിക്ക് യാതൊരു ചടപ്പും തോന്നില്ല. ആല്ലേൽ തന്നെ എന്റെ ഭാര്യയോട് സംസാരിക്കുന്നതിനു ഞാൻ എന്തിന് പേടിക്കണം..

" ഒരു പെണ്ണ് വന്ന് കേറില്ല അതിനുമുന്നേ, എന്റെ മോന് വന്ന മാറ്റങ്ങളെ.. "

അമ്മ താടിക്ക് കൈയും കൊടുത്ത് പറയുന്നത് കേട്ട് എല്ലാരും ചിരി.. ഞാൻ അടുക്കളയിൽ കേറി അവളെ സഹായിക്കുന്നതിനാണ്, സാദാരണ അമ്മേ സോപ്പിടാനും എന്തെകിലും കാര്യം സാധിക്കാനും അല്ലാതെ ഈ പരിസരത്തു ഞാൻ വരാറില്ല..

" എല്ലാം വന്നുകേറിയ പെണ്ണിന്റെ ഐശ്വര്യം.. അല്ലാതെന്ത്...!! "

എന്ന് വെച്ച് കാച്ചിയതും ആമി എന്റെ തോളിലായി ഒറ്റ പിച്ച്... അതുകണ്ടിട്ടാണോ അതോ എന്റെ ഡയലോഗ് കെട്ടിട്ടാണോ എല്ലാം ഭയങ്കര ചിരി..

" മോനെ...!! "

എന്ന് ഏട്ടത്തി ആക്കിവിളിച്ചതും

" സോറി വെറുതെ ഒരു പോസ്റ്റ്‌ കണ്ടപ്പോ, ഗോൾ അടിക്കാൻ നോക്കിയതാ... "

" അന്തസ്സുണ്ടല്ലോടാ... മനുഷ്യനായി കഴിഞ്ഞാൽ.. "

എന്ന് ഏട്ടനും കുട്ടിച്ചേർത്തപ്പോ...ഇതെല്ലാം കേട്ട് നിന്ന പൽവാൽ ദേവൻ വാ തുറന്നു..

" അവര് പിള്ളാര്‌ എന്തേലും ചെയ്യട്ടെന്നു നിങ്ങളിങ്ങു പോര്... മോളിതൊന്നും കാര്യവാക്കണ്ട കേട്ടോ.... "

'""ഒമ്ബ്ര""''

... എന്ന് പറയാൻ തോന്നിയതാണ്, പിന്നെ പുള്ളിക് ഫീൽ ആയി വല്ല കത്തിയും എടുത്ത് എനിക്ക് നേരെ വീശില്ലാന്ന് ആര് കണ്ടു... ചെലസമയം പുള്ളിടെ പ്രോപ്പർട്ടി ആണ് ഞാൻ എന്നുള്ളത് പുള്ളി മറക്കും.. എന്റേ അല്ലെ തന്ത... വെല്ലോം വെച്ച് കേറ്റി തന്നാൽ എന്റെ മുന്നോട്ടുള്ള ലൗഗിക ജീവിതത്തെ

💬 Comments

View all comments