Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
നിങ്ങൾ വീണ്ടും എന്നെ തേച്ചല്ലേ... "
എന്ന് തിരിഞ്ഞു ചോദിച്ചതും ആമി ഒഴികെ രണ്ടും ചിരി..അല്ലേലും അതൊന്നും കാത്താനുള്ള മൂള ഇല്ലതിന്,
" തേച്ചോ.. എന്ത് തേച്ചോന്ന്.. "
" ഒന്നുല്ല മോളെ... അവന് വട്ട് അല്ലാതെതെന്ത്.. "
അമ്മ അവളുടെ ചോദ്യത്തിന് പരിഹാരം കണ്ടപ്പോ...
" ദൈവമേ.. പേരിനെങ്കിലും കുറച്ച്., അതികം ഒന്നും ഞാൻ ചോദിക്കുന്നില്ല കുറച്ചു ബുദ്ധി ഇതിന് കൊടുത്തുടയിരുന്നോ . "
എന്ന് ഞാൻ സ്വയം ചോദിച്ചതെ, ഏട്ടത്തി എന്റെ നേർക്ക് അറിഞ്ഞോണ്ട് ഇരുന്ന കത്തി നീട്ടി.. ഇവിടെ എല്ലാർക്കും എന്തൊക്കെയോ കുഴപ്പമുണ്ട്..
ഇനി സണ്ണി ഒഴിപ്പിച്ച മഠംപള്ളിയിലെ മനോരോഗി ഇവരുടെ ഒക്കെ ശരീരത്തിൽ ഉണ്ടോ ഈശ്വര..
" ദേ അജു., ആ പെണ്ണിന്റെ മെക്കിട്ട് കേറണ്ട.. ഇക്കണക്കിനു എന്തോ വിശ്വസിച്ചാ ഞങ്ങളു നിന്റെ കൂടെ ഇവളെ അയക്കുന്നെ ഏഹ്.."
" ഹ്യൂമർ സെൻസ് ഇല്ലാത്ത കുടുംബത്തിൽ എന്തിനാണോ നീ എന്നെ അയച്ചത്.. "
" അതിന് നിന്നെ ഞങ്ങള് ദെത്തെടുത്തതല്ലേ... എന്നിട്ടും ഞങ്ങൾക്കു അബത്തം പറ്റിപ്പോയി.. "
ഓർമ വെച്ച നാൾ മുതൽ എന്നെ തളർത്തിയ വാക്കുകൾ.. ഈ ഒറ്റ ഡയലോഗ് കാരണം ഞാൻ എന്തോരം വിഷമിച്ചു.. ചെറുപ്പത്തിൽ നാടുവിട്ടു പോകാൻ ഒരുങ്ങി.. അന്ന് എങ്ങനെയാ നടുവിടേണ്ടതെന്ന് അറിയാത്തത് കൊണ്ട് പോയില്ലാ.. എന്നാലും അതല്ല ഈ ഡയലോഗ് ഇപ്പോളും ട്രെൻഡിങ്ങിൽ ഉണ്ടല്ലോന്നാ..
എല്ലാരും ചിരി... ആമി എന്നെ നോക്കി വാ പൊത്തി ചിരിക്കുന്നു.. എന്നാൽ വാ തുറന്ന് പൊട്ടിച്ചിരിക്കുന്ന ഏട്ടത്തിയെ കണ്ടപ്പോ... എനിക്ക് സഹിച്ചില്ല
" അതെ കൂടുതല് കിണിക്കണ്ട, ആ
💬 Comments
View all comments