Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]
പറഞ്ഞു യാത്ര തുടർന്ന് ഇടക്ക് അവളുടെ അനക്കം കേൾക്കാതെയായപ്പോ ഞാൻ വണ്ടി നിർത്തി.. അഹ് ബെസ്റ്റ് ദേ പില്യൺ സീറ്റിൽ ഇരുന്നുറങ്ങുന്നു. കുറച്ചൂടെ കഴിഞ്ഞിരുന്നേൽ റോട്ടീന്ന് വടിച്ചെടുയായിരുന്നു.. നല്ല തതണുപ്പായതിനാൽ എന്റെ ഒരു ഹുഡ്‌ഡി യും ചുരുദാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്.
" എടി... ഡി പെണ്ണെ കണ്ണൊന്നു തുറന്നെ... "
ഒരു ഞരുക്കത്തോടെ കണ്ണുതുറന്നവൾക്കു നേരെ ഒരു ചിരി സമ്മാനിച്ചു ദൂരത്തേക്ക് വിരൽ ചൂണ്ടുമ്പോ ആ കണ്ണുകൾ വിടർന്നു എന്നെ ഒന്ന് നോക്കിയ ശേഷം വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി..
"ഹൂ... എന്ത് രസാ അല്ലെ...."
മലയോടൊപ്പം മുട്ടികിടക്കുന്ന മഞ്ഞിൻ മേഘങ്ങളെ നോക്കി അവൾ ഒന്ന് വിറച്ചപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു.. സമയം മൂന്ന് മണിയോളം ആയിട്ടുണ്ട്... നല്ലപോലെ മഞ്ഞും ഉണ്ട്.. കറങ്ങിയാണ് പോകുന്നത് അതിനാൽ ആണ് അങ്ങനെ ഒരു സീൻ ഉണ്ടായേ
" ബാ തണുപ്പൊക്കെ മാറ്റാൻ നമ്മക്ക് രണ്ട് കട്ടനടിക്കാം.. "
അവളെ ചേർത്ത് പിടിച്ചു തൊട്ടടുത്തുള്ള ഒരു വഴിയോര ബജി കടയിലേക്ക് കയറി രണ്ട് കട്ടനും പറഞ്ഞു രണ്ട് പരിപ്പുവടയും എടുത്ത്.. അഹ് ഹാ അന്തസ്സ്...
അവിടുന്നു ഇറങ്ങി ഒരു ഒന്നര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിൽ എത്തി.. വണ്ടി എന്റെ സ്റ്റിരം സ്പോർട്ടിലേക്കു കയറ്റുമ്പോ പുറകെ ഓടി മണിക്കൂട്ടനും എത്തിയിരുന്നു
അവനൊരു തമിഴ് പയ്യൻ ആണ്, അവന്റെ അച്ഛനാണ് ഇവിടുത്തെ ആളുകളുടെ തുണി എല്ലാം ഇസ്തിരി ഇടുന്നെ.. ഞാൻ ഒഴികെ ബാക്കി എല്ലാരും അയാൾക്ക് തുണി കൊടുക്കുമ്പോളും മാസം ഒരു രണ്ടായിരം രൂപ ഞാൻ വേലുഅണ്ണന് കൊടുക്കും.എന്താവിശ്യത്തിനും പുള്ളി ഉണ്ട്
💬 Comments
View all comments