0%

Chapter Title : നാമം ഇല്ലാത്തവൾ 3 [വേടൻ]

Author : Kambikathakal Read All Parts 3.3K

വലിച്ചെറിഞ്ഞു വെളിയിലേക്ക് ഓടുമ്പോൾ നെഞ്ച് കിടന്ന് പെട പേടന്ന് മിടിക്കുണ്ടായിരുന്നു

ഞാൻ ചെല്ലുമ്പോ ആമി മാഗിയുടെ കൈയിൽ പിടിച്ചു വലിക്കുന്നു എന്തൊക്കെയോ രണ്ടും കൂടെ പറയുന്നുണ്ട്.. അപ്പോളേക്കും മാഗി എന്നെ കണ്ടു

" ടാ.. ഏതവളടാ ഇത്.. ഏഹ് ഞാൻ ഇല്ലാത്തപ്പോ.. നീ എന്താ ഒന്നും മിണ്ടാത്തെ.. പറ.. "

" എടി ഞാൻ പറയാം.. ആമി നീ ഇങ്ങ് വന്നേ.. "

മാഗ്ഗി ആരാണെന്ന് അവളോട് ആദ്യ പറയണമെന്നെനിക്ക് തോന്നി..

" വരുവാ ഞാൻ.. എനിക്ക് എല്ലാം മനസ്സിലായി.. സത്യം പറ മനുഷ്യാ ഇത് നിങ്ങളുടെ കാമുകിയല്ലേ.. "

ഏഹ്.... കാമുകിയോ ഇവളിതെന്തോന്നാ ഈ വിളിച്ച് പറയണേ..

" എടി പെണ്ണെ ചുമ്മാ കിടന്ന് തിളക്കല്ലെ... പറയെടാ ആരായിത്.. ഇവളെന്തിനാ ഇവിടെ.."

" എടി ഇത് എന്റെ ഭാര്യയാണ്... "

" ഭാര്യയായിരുന്നോ... അതുശെരി...

ഏഹ് ഭാര്യയോ... ആരുടെ നിന്റെയൊ..??."

" എന്തേ ഇങ്ങേർക്ക് ഭാര്യ ഉണ്ടായാൽ വല്ല കുഴപ്പവും ഉണ്ടോ.."

അവളുടെ വർത്തമാനം കേട്ട് പെരുത്ത ആമി അമ്പിനും വില്ലിനും അടുക്കുന്നില്ല..

" എടി നീ ഒന്ന് മിണ്ടാതെ ഇരി... ഇത് ഇതാ എന്റെ ഫ്രണ്ട് മാഗ്ഗി.."

എന്ന് പറഞ്ഞതും സ്വിച് ഓഫാക്കിയ പോലെ പെണ്ണ് തണുത്തു..കുറെനേരം എന്തോ ആലോചിച്ചു പിന്നെ ഒരാളിഞ്ഞ ചിരിയും ചിരിച്ചു മാഗിക്ക് നേരെ നിന്ന്

" ഹെലോ... "

എന്നൊരു ഡയലോഗ്, മണിച്ചിത്രതാഴ് സിനിമയിൽ ശോഭനയെ കണ്ട് പേടിക്കുന്ന ഗണേശൻ പറയുന്ന അതെ ഭാവത്തിൽ ഉള്ള ആ ഹെലോക്ക് അത് വരെ മസ്സില് പിടിച്ചു നിന്ന മാഗി വരെ

💬 Comments

View all comments