0%

Chapter Title : നാമം ഇല്ലാത്തവൾ 5 [വേടൻ]

Author : Kambikathakal Read All Parts 1.8K

കലപിലക്കു ശേഷം അവരൊന്നു തണുത്തു, പിന്നീട് കാര്യങ്ങൾ ശാന്തമായി പറഞ്ഞു മനസിലാക്കി തന്നു.

"" വേണ്ട മാഡം ഉടനെയൊന്നും വേണ്ട നാളെ മാത്രം മതി ലീവ്.. ""

എന്ന് എന്നെകൊണ്ട് പറ്റാവുന്ന അത്രേം ദയനീയത മുഖത്ത് കുത്തിനിറച്ചു അതുകുടെ കേട്ടത്തോടെ ഗായത്രി മാഡത്തിന്റെ മുഖം ആകെ വലിഞ്ഞു മുറുകി..

"" മനസിലായി മാഡം... എല്ലാം മനസിലായി, എങ്കിൽ നാളെ രാവിലെ പത്തര ആകുമ്പോൾ വന്നാൽ കുഴപൊണ്ടോ.. ""

"" മ്മ് ആരെകാണാനാ...?? ""

കൈയിൽ ഇട്ട് കറക്കികൊണ്ടിരിക്കുന്ന പേന താടിയിൽ ക്രമദീതമായി തട്ടികളിച്ചായിരുന്നു മറുച്ചോദിയം

"" കാണാനല്ല!! വൈഫിനെ ഇവിടെ ××××××× കോളേജിൽ ചേർക്കനാ..

ലോ....അതാ വൈഫ്‌.. ""

ഇരുന്നടത്തുനിന്നും എണ്ണിറ്റ് എത്തി മാഗിക്കൊപ്പം നിന്ന് മാഗിയുടെ കൈയിൽ ഇരിക്കുന്ന ഫോണിൽ നോക്കി നിൽക്കുന്ന പെണ്ണിന്റെ നേരെ ഞാൻ കൈ ചൂണ്ടി. എന്റെ കൈകളെ പിന്തുടർന്ന് ഗായത്രിയുടെ കണ്ണുകളും,, ഓഫീസിലെ ഉടനീളം ആളുകൾ അവളെ നോക്കുന്നുണ്ട്, എന്താ ഇവൾ...

ഇവൾ ആരുടെ കൂടെ വന്നു.. എന്നൊക്കെയുള്ള സംശയത്തിന്റെ കണ്ണുകളും സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടതിലുള്ള ആകാംഷ അവിടുത്തെ ആളുകളിലും ഉണ്ട്.. എന്നാൽ പെണ്ണ് മാഗിയുടെ ഫോണിലേക്ക് കുമ്പിട്ടിരിപ്പാണ്,, അപ്പോളാണ് അവൾ തിരിയുന്നത് അപ്പോളേക്കും പല കണ്ണുകളും അവളിൽ നിന്നും വിട്ടകന്നു അതിനു കരണം അവളുടെ സീമന്ത രേഖയിൽ ചുവപ്പിനാൽ ആവരണം ചെയ്ത കുങ്കുമയിരുന്നു,

എന്നാലും ഈ പെണ്ണെതാ.. എന്നൊരു സംസാരം അവിടെ ഇല്ലേ ഉണ്ടാവും.. ഉണ്ടാവണമല്ലോ..

ഉടനെ തന്റെ മേശപ്പുറത്തിരുന്ന ഗായത്രിയുടെ ലാൻഡ് ഫോൺ # ൽ കുത്തി കണക്ട് ചെയ്തു. എന്തോ പറഞ്ഞു തിരികെ വെച്ചു

💬 Comments

View all comments