0%

Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]

Author : Kambikathakal Read All Parts 1143

"""

"" മ്മ്,, എനിക്കൊരു ഇഷ്ടമുണ്ടായിരുന്നു അർജുൻ, ഒരു കൊല്ലത്തോളമായി ആ ഇഷ്ടം മനസ്സിൽ കയറി കുടിയിട്ട്,, തുറന്നുപറയാൻ മടിയായിരുന്നു എന്തു കരുതും.. അല്ലങ്കിൽ മറ്റുള്ളവർ അറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേടുകൾ,, വീട്ടുകാർ..അറിയില്ല എന്തൊക്കെയോ കാരണങ്ങൾ,!!

ഇപ്പോ ആ ഇഷ്ടം പൂർണമായും നഷ്ടമായിനൊരു തോന്നൽ.. അല്ല നഷ്ടമായി.... ഇനി അത് പറഞ്ഞിട്ട് കാര്യവുമില്ല.. അല്ലെ.. ""

ആ ഇഷ്ടം ഞാൻ ആയിരുന്നു എന്നുഹിക്കാൻ എനിയ്ക്കു ഒരു കാണിപ്പയ്ണൂരിന്റെയും ആവശ്യമില്ലായിരുന്നു.. എന്നാലും ഞാൻ ഇവിടെ ഉള്ള ടൈം മിൽ അവർ അതെന്നോട് പറയാതെ ഇരൂന്നതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു, അങ്ങനെ അതവർ പറഞ്ഞിരുന്നെങ്കിൽ ഇന്ന് ആമി എനിക്ക് കിട്ടില്ലായിരുന്നു..

"" മാഡം..! ""

"" അർജുൻ എന്നെ ഒന്ന് ഹ്ഗ് ചെയ്യുമോ... പ്ലീസ്.. പലപ്പോഴും ഞാൻ ആഗ്രഹിച്ചതാണ് ഇനി ഒരിക്കലും നടന്നില്ലെങ്കിലോ .. അതുകൊണ്ട് പ്ലീസ്.. ""

ഞാൻ മറുപടി ഒന്നും പറയാതെ രണ്ടുകകളും അവർക്ക് നേരെ നീട്ടി,, ഒന്ന് ഹ്ഗ് ചെയ്ത് വിട്ടകലുകയും ആമി ആ ഡോർ തുറക്കുകയും ഒന്നിച്ചായിരുന്നു വിട്ടകലുന്ന ഞങ്ങളെ അവൾ നിശ്ചലമായി നോക്കി നിന്ന്,, അവൾക് പുറകെ വന്ന മാഗി ചിരിച്ചോണ്ട് ഉള്ളിലേക്ക് കേറി എന്നാൽ ഞാനും ഗായത്രി യും ആ ഷോക്കിലായിരുന്നു..

*************************

അതുകഴിഞ്ഞു ആമി എന്നോടൊന്നും മിണ്ടില്ല, കാറിലും നിശബ്ദത ഒന്നും തന്നെ മിണ്ടുന്നില്ല മാഗി ചോദിക്കുമ്പോളും അവൾ ഒഴിഞ്ഞു മാറി, എന്നെ ഒന്ന് നോക്കുന്നുകൂടി യില്ല. ഫ്ലാറ്റിൽ വന്നിട്ടും ഞാൻ സംസാരിക്കാൻ കുട്ടാക്കിയപ്പോ അവളൊന്ന് വക പോലും വച്ചില്ല..

വൈകിട്ട് ഫ്ലാറ്റിൽ

""നിനക്കെന്നോട് ന്തേലും ദേഷ്യം ഉണ്ടേൽ അത് വെറുതെ ആഹാരത്തോട് കാട്ടണ്ട.. മ്മകഴിക്..""

അതിനവൾ എന്നെയൊന്നു നോക്കിയതല്ലാതെ ഒന്നുംതന്നെ മിണ്ടില്ല., ഞാൻ കഴിപ്പ് നിർത്തി അവൾക്ക് അഭിമുഖം ഇരുന്നു

"" ശരി.. ഞാൻ അങ്ങനയൊന്നും പറയാനും പ്രവർത്തിക്കാനുമൊന്നും പാടില്ലായിരുന്നു.. നീ ഒന്ന് ക്ഷമിക്ക്,

ആല്ലേൽ ഞാൻ പറയണതൊന്ന് കേൾക്..എനിക്ക് നിന്നോടല്ലാതെ വേറെ

ആരോടാ ഇതൊക്കെ പറയാൻ ഉള്ളെ.. ""

"" അതിനിപ്പോ നിങ്ങൾക് നിങ്ങടെ മറ്റേ ഗായത്രി മാഡം ഒക്കെ ഇല്ലേ പോ.. പോയി കെട്ടിപിടിക്കുവോ ഉമ്മവയ്ക്കുവോ..എന്താച്ചാ ചെയ്യ്..എന്നോടെന്തിനാ

💬 Comments

View all comments