Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
എനിക്ക് ഇനി കാണണമെന്നില്ല എങ്ങോട്ടെങ്കിലും പൊക്കോ.. എവിടേലും പോ..
പിന്നെ... ഈ താലി..'"
ഞാൻ ഉടനെ താലിയിൽ പിടുത്തമിട്ടു, അതുവരെ നിഛലമായി നിന്നവൾ പെട്ടെന്ന് എന്റെ കൈക്കു മുകളിൽ പിടിച്ച്..
"" അജുവേട്ട നിങ്ങള് പറഞ്ഞാൽ ഈ നിമിഷം ഞാൻ എന്റെ ജീവനവസാനിപ്പികം..
ന്നാ ആ കുട്ടത്തിൽ ന്റെ ജീവനില്ലാതെയാകുന്ന വരെയും ഈ താലിയുടെ അവകാശമേനിക്കു വേണം.. ""
"" വേണ്ട അതിനുള്ള യോഗ്യത നിനക്കില്ല... നീ ആ താലി ഇങ്ങ് ഊരി താ.. "".
"" ഇല്ലേട്ടാ ന്നെ ഇവിടേയിട്ട് തല്ലി കൊന്നാലും നിങ്ങൾക് ഇത് ഞാൻ തരില്ല..
ഞാൻ... ഞാൻ പൊക്കോളാം ഏട്ടൻ പറഞ്ഞപോലെ ഇനിഞാൻ വരില്ല.. ""
"" നാശം..!!
എന്തേലും കാണിക്ക്.. ""
ഞാൻ ഡോർ ശക്തിയിൽ തന്നെ വലിച്ചടച്ചു ഡോറിനപ്പുറത്തുനിന്ന് അവളുടെ തേങ്ങൽ കേൾക്കുന്നുണ്ടായിരുന്നു കുറച്ച് കഴിഞ്ഞേഞെനിക്കതു കേൾക്കാതെയായി, ഞാൻ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും അല്പം വെള്ളമെടുത് കുടിച്ച്... മനസൊന്നു അലിഞ്ഞത് പോലെ.. തിരിച്ചു സോഫയിൽ തലവച്ചു കിടന്നു..
അവളിനി പോയിട്ടുണ്ടാവോ.. ഇനി പോയാലും മാഗിയുടെ മുറിവരെ അല്ലാതെ ഇവിടെ പോകാനാ പെണ്ണ്..ഉള്ളിലെ ദേഷ്യയമൊന്നടങ്ങിയപ്പോ ഞാൻ മാഗിയുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു
ഡോറിന് മുകളിൽ ഞാൻ പ്രയോഗിച്ച താളത്തിന് അവൾ കതകു തുറന്ന് , ഇടയിൽ വച്ച് മുറിഞ്ഞു പോയ ഉറക്കചെടപ്പ് അതിനന്നാക്കിത്തന്നെ അവളുടെ മുഖത്തുണ്ടായിരുന്നു..
"" എന്നതാടാ.. ഈ രാത്രിയിൽ..ഏഹ്..! "
കണ്ണും തിരുമ്മി എണ്ണിറ്റ് വന്നവളെ വകവയ്ക്കാതെ ഞാൻ അകത്തേക്ക് തലയിട്ട് ഒന്ന് നോക്കി.. പുറകിലുണ്ടോ..
.
"" എടി നീ അവളെ വിളി.. നിക്കവളെ കാണണം... ഞാൻ അന്നേരത്തെ ദെഷ്യത്തിലെന്തോ.. നീ വിളി അവളെ വിളിക്കാൻ.. ""
"" ദേ നട്ടപാതിരാതി വീട്ടിൽ കേറി വന്നു ഷോ ഇറക്കിയാൽ ഇടിച്ചു മുക്കാംപെട്ട ഞാൻ പൊട്ടിക്കും.. ""
"" മാഗി നീ തമാശ കളിക്കാതെ അവളെ വിളി.. ""
വരാൻ വൈകുംതോറും എന്റെ ഉള്ളിലെ പേടി കൂടി വന്നു..
"" എടാ ഏത് പെണ്ണ് .നിയിത് ആരുടെ കാര്യമാ.. നീ ഈ നട്ടപാതിരാത്രീ കേറിവന്ന് പിച്ചും പെയ്യും
💬 Comments
View all comments