Chapter Title : നാമം ഇല്ലാത്തവൾ 6 [വേടൻ]
നോക്കുന്ന്നുണ്ടായിരുന്നു
"" അങ്ങനെ ഒന്നുല്ല ഗായിസ്,,
അർറേൻജ് മാരേജ് ആയിരുന്നു ഞങ്ങളുടെ.. ""
എന്നെ നോക്കി കണ്ണ് കോർപ്പിക്കുന്ന അവളെ ചേർത്ത് പിടിച്ച് ഞാൻ അത് പറയുമ്പോൾ പെണ്ണോന്ന് ചിരിച്ചു.. അതിന് ഞാൻ അവളുടെ നെറ്റിയിൽ നെറ്റിച്ചേർത്തു ഒരിടിയും കൊടുത്തു
"" ഹാ ന്താ പോസ്സ് പൊളി..""
കുട്ടത്തിലെ ക്യാമറ മാൻ ആയ രാഹുൽ ആ മനോഹരമായ ഫോട്ടോ അവന്റെ ക്യാമെറയിൽ പകർത്തി.. നമ്മുടെ 3 മൂവിയിലെ ധനുഷ് ആൻഡ് ശ്രുതി ഹസ്സൻ ന്റെ ഒരു ഫോട്ടോ ഉണ്ടല്ലോ ഏതാണ്ട് അത് പോലെ.. സംഭവം പൊളിയായിട്ടുണ്ട്.
××××××××××
ങ്ങനെ ഫുടൊക്കെ കഴിച്ചു കഴിഞ്ഞപ്പോളും അവൾ എന്നെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു,, അല്പനേരം കഴിഞ്ഞു എന്റെ അടുത്തേക്ക് വന്നവളുടെ ഭാവം കണ്ടാലറിയാം നല്ല കലിപ്പിലാ,,
എന്റെ ചെയറിൽ പിടിച്ചു അവൾക്ഭിമുഖമായി നിർത്തി, എളിക്ക് കൈയും കൊടുത്ത് ന്നെ വീക്ഷിക്കുന്ന അവളോട് ഞാൻ എന്തെന്ന് അർത്ഥത്തിൽ പുരികമുയർത്തിയതും
"" ദേ.. ഞാനൊരു കാര്യം പറഞ്ഞേകാം ഈ പെൺപിള്ളേര്ക്ക് നിങ്ങളെ കാണുമ്പോളുള്ള ഈ ഇളക്കമുണ്ടല്ലോ അതെനിക് തീരെ പിടിക്കുന്നില്ല..
അഹ് പിന്നെ ഈ ദേഹത്ത് തൊട്ടുള്ള പരിപാടി.. അത് വേണ്ട...!!! ""
എന്റെ കണ്ണുമിഴിഞുപ്പോയി,, ദൈവമേ ഇനിയിവൾ ഷമ്മിയളിയന്റെ ബന്തു വല്ലതും ആണോ..
. "" ന്താടി പെണ്ണെ നിനക്ക്... അവര് സ്നേഹകൊണ്ടല്ലേ... ""
""ന്ന അങ്ങനെയുള്ള സ്നേഹമൊന്നും ഇനി വേണ്ടാ ..ട്ടോ..!! ""
"" അതെന്താടി അങ്ങനെയൊരു ടെല്ലിങ്...,
മാഗി ന്റെ ദേഹത്തൊക്കെ പിടിക്കണോണ്ടല്ലോ അതിന് നിനക്ക് കുഴപ്പമൊന്നുല്ലേ.. ""
"" എയ്യ് .. അതെന്റെ മാജിയേച്ചിയല്ലേ.. ""
ഓ....ന്ന്.. അപ്പൊ വേറെ ആരും പാടില്ല.. നിന്നെ ഞാൻ കാണിച്ചു തരടി ഉണ്ടാക്കണി..
"" നീ ഒന്ന് ചുമ്മാതെ ഇരുന്നേ ആമി.. അടുത്താഴ്ച ഷൂടുള്ളതാ... ""
"" അതിന് കുഴപ്പൊന്നുല്ല,, അതമ്മടെ ജോലിയല്ലെ..!""
ഓ സമാധാനമായി, അതിന് കുഴപ്പൊന്നുല്ലലോ അത് മതി.. എന്നാ അവളുടെ ഡിമാന്റ് കേട്ടപ്പോ ഞാൻ അറിയാതെ ആയാലും ഒന്ന് വിരണ്ടു..
"" ദേഹത്തു തൊടുന്നുണ്ടേലും കാര്യമായിയൊന്നും തൊടണ്ട.., പിന്നെ ഈ തുണി അഴിച്ചുള്ള ശൂട്ടൊന്നും നമ്മക്ക് വേണ്ടെട്ടാ.. ""
💬 Comments
View all comments