Chapter Title : നാനെ രാജ, നാനെ മന്ത്രി [M.D.V]
ഐസ് ക്രീം കഴിക്കാം..”
ഐസ് ക്രീം പാര്ലറില് നിന്നും ഗീതുവിന് പാർസൽ വാങ്ങിച്ചതിനു ശേഷം, വീട്ടിലേക്കെത്തി. അവളുടെ മനസ്സിൽ കുറ്റബോധമുണ്ടെന്നു എനിക്ക് മനസികായി. എന്നെയൊരിക്കലും അവൾക്ക് വേദനിപ്പിക്കാൻ കഴിയില്ല. പക്ഷെ അവളുടെ മനസ് പറയുന്നപോലെയല്ലേ അവൾക്ക് കേൾക്കാനും കഴിയു. തലവേദനിക്കുന്നു എന്ന് പറഞ്ഞപ്പോ ഞാൻ തന്നെ ഡിന്നർ ഉണ്ടാക്കി മകൾക്കും ഫുഡ് കൊടുത്തിട്ട് അവളെയുറക്കി. സോഫയിൽ ഇരുന്നുകൊണ്ട് ഓഫീസിലെ കേസ് ഫയൽ ഞാൻ ഡ്രൈവിൽ നിന്നും നോക്കി ഒരു റിപ്പോർട്ട് ഉണ്ടാക്കുകയായിരുന്നു.
ഹേമ കലങ്ങിയ കണ്ണുങ്കളോടെ വന്നെന്നെ പിറകിലൂടെ കെട്ടിപിടിച്ചു.
“എന്താ ഹേമാ..”
“Iam Sorry Gowtham, ഞാൻ … ഞാൻ മറ്റൊരാളെ കൂടെ സ്നേഹിക്കുന്നു..”
“അതിനിത്ര കരയാൻ എന്തിരിക്കുന്നു…”
ഞാൻ ചിരിച്ചുകൊണ്ട് ഹേമയെ എണീപ്പിച്ചു എന്റെ മടിയിലിരുത്തി.
“എനിക്ക് നീ തെറ്റ് ചെയ്തതായിട്ട് തോന്നുന്നില്ല, അങ്ങനെ ഉണ്ടെങ്കിൽ അല്ലെ
കരയേണ്ട കാര്യമുള്ളൂ…”
“ഗൗതം ഞാൻ നിന്നെ അത്രയ്ക്കും സ്നേഹിക്കുന്നുണ്ട്….”
“എനിക്കറിയാം ഹേമാ, നീയെന്നെവിട്ടു പോകാൻ മാത്രം ഞാൻ നിന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്കുറപ്പുള്ളടത്തോളം കാലം
നീ ഒന്നോ രണ്ടോ പേരെ പ്രണയിച്ചാലും എനിക്ക് വിഷമം ഒന്നും ഉണ്ടാകില്ല!”
“ഗൗതം...എനിക്കെല്ലാം പറയണം…”
“വേണ്ട ഹേമാ. കിടന്നുറങ്!”
“പ്ലീസ് ഗൗതം!!!”
“എനിക്കിച്ചിരി പണിയുണ്ട് ഹേമാ..”
“ഞാനിവിടെയിർന്നോട്ടെ..”
“ഉം.. ഇരുന്നോ…” അവളെന്റെ കൈകോര്ത്തു കൊണ്ട് ഇരുന്നു.
അവളുടെ ഫോണിൽ രണ്ടു തവണ കാൾ വന്നപ്പോൾ ഞാൻ ഹേമയെ നോക്കി, അവൾ മയങ്ങിയിരുന്നു.. ആ നമ്പർ സേവ് ചെയ്തിരുന്നില്ല എന്ന് ഞാൻ മനസിലാക്കി.
ഫോൺ പതിയെ എടുത്തപ്പോൾ
“അമ്മു ചേച്ചി…”
“നിന്റെ പേരെന്താ.”
അവൻ പേടിച്ചു ഫോൺ വെച്ച്.!!
ഞാൻ വീണ്ടും
💬 Comments
View all comments