Chapter Title : നാഥന്റെ ദേവലോകം 2 [സുൽത്താൻ II]
നാഥന് റോബർട്ട് ഒരു പരിപാലകൻ ആയി.... അങ്ങനെ ഒരുപാട് ഒരുപാട് ആൾക്കാർ ഇന്ന് നാഥന്റെ ആശ്രയത്തിൽ കഴിയുന്നു....
30 വർഷകാലം ഒരാൾക്ക് അവിടെ ജീവിക്കാം എന്നാണ് നിയമം..... ഓരോ 30 വർഷം കഴിയുമ്പോഴും പുതിയ ആളുകളെ നാഥൻ തിരഞ്ഞെടുത്തിരുന്നു....
അങ്ങനെ ഇരിക്കുമ്പോൾ ആണ് റോബർട്ട് അഭ്യർത്ഥനയുമായി വന്നത്...
"മാസ്റ്റർ.... നിങ്ങൾ എല്ലാവർക്കും സന്തോഷം നൽകുന്നുണ്ടല്ലോ.... അത് നിങ്ങൾക്കും വേണമെന്നില്ലേ? " അങ്ങ് ഇങ്ങനെ ഞങ്ങൾക്ക് വേണ്ടി ജീവിക്കുമ്പോൾ ഞങ്ങൾക്ക് പലർക്കും അവിടുത്തെ സുഖത്തെ പറ്റിയുള്ള ചിന്ത മാത്രം ആണ്.... "
നാഥൻ : പ്രീയ സുഹൃത്തേ.... എന്നെ ആഗ്രഹിക്കുന്ന ആള് ഇന്ന് നമ്മുടെ ദേവലോകത്തു ശരീര സുഖം മാത്രം ആഗ്രഹിക്കുന്നവർ ആണ്..... ഞാൻ ഒന്ന് ആഗ്രഹിച്ചാൽ എനിക്ക് ഇവിടെയുള്ള ആരെയും അല്ലെങ്കിൽ എനിക്കായി ഒരു പെണ്ണിനെ തന്നെയും സൃഷ്ടിക്കാൻ കഴിയും..... പക്ഷേ എന്നെ ജീവൻ പോലെ ആഗ്രഹിക്കുന്ന ഓരാൾ ഉണ്ട്.... അവളെ ഞാൻ അറിഞ്ഞു അവളുടെ മനസ്സും....
റോബർട്ട് : എന്നാൽ എന്തിന് ഇനി താമസം മാസ്റ്റർ....ആ കുട്ടിയെ ഇങ്ങോട്ട് വരുത്തിക്കുടെ....?
നാഥൻ : ഇല്ല.... അവൾ എന്റെ ലക്ഷ്യം അറിഞ്ഞതിനു ശേഷം മാത്രം ഇവിടെ എത്തൂ.... പക്ഷേ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു വാർത്ത ഞാൻ പറയും അപ്പോൾ നമുക്ക് അങ്ങോട്ടേക്ക് പോകേണ്ടി വരും പക്ഷേ റോബർട്ട് അവിടെ എന്റെ പ്രതിനിധി ആയി കുറച്ചു നാൾ നിക്കേണ്ടി വരും....
റോബർട്ട് : മാസ്റ്റർ.... അങ്ങില്ലാതെ ഞാൻ.... എങ്ങനെ???
നാഥൻ : റോബർട്ട്, സംഭവിക്കാൻ പോകുന്നത് ഞാൻ പറഞ്ഞു.... അവിടെ നിയുണ്ടാവണം.... നീ കാരണം ആവും എന്റെ ജീവിതം
💬 Comments
View all comments