Chapter Title : നായികയുടെ തടവറ 2 [Nafu]
തള്ളവിരലിൽ നിന്നു പോയി.
വീണ്ടും അവളുടെ കൈകൾ താഴേ തുടകളിലൂടെ സഞ്ചരിച്ച് താഴേ കലുകൾ പരിശോധിച്ചു.
ലിസി :" ഇനി ഡ്രസ് ധരിച്ചോ ''
കോൺസ്റ്റബിൾ മീരക്കുള്ള വെള്ള കുപ്പായവും വെള്ള പാൻ്റും നൽകി
കുപ്പായത്തിൻ്റെ പുറത്ത് തൻ്റെ നമ്പർ പ്രിൻറ് ചെയ്തിട്ടുണ്ട്.
നമ്പർ 136
.....................................................
.....................................................
വസ്ത്രം ധരിച്ച് ഇറങ്ങിയതിന് ശേഷം രണ്ട് കോൺസ്റ്റബിൾസ് മീരയെ സെല്ലിലേക്ക് നയിച്ചു.
നീണ്ടു കിടക്കുന്ന ബ്ലോക്കിൽ ഇരു വശത്തും നിറയെ സെല്ലുകൾ.....
എല്ലാ സെല്ലുകളിലും ആളുകളുണ്ട്.
മറ്റു ജയിലുകളിലുള്ള അന്തേവാസികൾ എല്ലാം മീരയെ വളരെ ആശ്ചര്യത്തിൽ നോക്കി കണ്ടു.
നടതത്തിന് ഇടക്ക് പല സെല്ലുകളിൽ നിന്നും കമൻറുകൾ ഉയരുന്നുണ്ട്.
തന്നെ പറ്റി വളരെ മോശമായി പറയുന്ന കമൻ്റുകൾ അവൾ തല താഴ്ത്തി കേട്ട് കൊണ്ട് മുന്നോട്ട് നീങ്ങി.
ബ്ലോക്കിലെ അവസാനത്തെ സെല്ല് തുറന്ന് മീരയെ അകത്താക്കി....
കോൺസ്റ്റബിൾസ് സെല്ല് പൂട്ടിയതിന് ശേഷം മടങ്ങി.
മീരയുടെ സെല്ലിൽ ഒരു സ്ത്രീ കൂടിയുണ്ട്. കാഴ്ച്ചയിൽ മുപ്പതിനോട് അടുത്ത് പ്രായം വരും.
മീര സെല്ലിന് അകത്ത് ഇരുന്ന് കൊണ്ട് കരയാൻ തുടങ്ങി.
സെല്ലിലെ സ്ത്രി മീരയുടെ അടുത്ത് വന്നിരുന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.
"വിഷമിക്കണ്ട.,,,,, ജയിലിലേക്ക് വരുമ്പോൾ ഇതെല്ലാം പതിവാണ്''
മീരക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല.
" വിഷമിക്കാതെ ദൈര്യമായിട്ട് ഇരിക്കണം ഇവിടെ ...........
ഇതല്ലാം ജീവിതത്തിൽ അനുഭവിക്കാനുള്ളതാണെന്ന് കരുതി സമാധാനിക്കാം .....
ഞാൻ ആദ്യമായിട്ട് ഇവിടെ എത്തിയപ്പോഴും നിന്നെ പോലെയായിരുന്നു......
പിന്നീട് ഒർക്കുമ്പോൾ കരചിലിന് കാര്യമില്ലാതാവും"
മീരയെ ഒരുപാട് സമയം അവൾ സമാധാനിപ്പിച്ചിരുന്നു.
അവസനം കരച്ചിലിന് വിരാമം ഇട്ടു
💬 Comments
View all comments