Chapter Title : നഗ്നസത്യം 3 [Lee child]
വച്ചല്ല.. പുറത്തായിരുന്നപ്പോൾ…
അങ്ങനെ ഞങ്ങൾ ആ ബാറിലെത്തി..
ഉള്ളിൽ കയറിയപ്പോൾ ഇതുവരെ എന്റെ ജീവിതത്തിൽ അനുഭവിക്കാത്ത ഒരു മനം മടുപ്പിക്കൽ എനിക്കാനുഭവപ്പെട്ടു…
ഒരു ചുവന്ന ലൈറ്റ് മാരകമായി പ്രസരിക്കുന്നു..
അജിത് : ഡാ കുഴപ്പമൊന്നുമില്ലലോ?
ഞാൻ : ഇല്ലെടാ…
അജിത് മെല്ലെ അവിടുത്തെ കസ്റ്റമേഴ്സിലേക്ക് നോക്കി അവിടെ ഉള്ള ഒരാളുടെ അടുക്കൽ ശ്രദ്ധ പെട്ടു..
അജിത് : ഭാഗ്യം, ദാ അതാണ് ആള്..
ഞാൻ അങ്ങോട്ട് നോക്കി..
ബാറിന്റെ ചുവന്ന ലൈറ്റ് കാരണം എനിക്ക് ഡ്രെസ്സിന്റെ കളർ മനസിലായില്ല…ഒരു തൊപ്പിയും, പണ്ടത്തെ റൗഡികളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കോളറിൽ ചുവന്ന കെർചീഫ് ഉണ്ട്…
ടേബിളിൽ ഒരു ബ്രാണ്ടിയുടെ കുപ്പിയുണ്ട്..
ഞാൻ മെല്ലെ അയാളുടെ മേശയുടെ അടുക്കൽ നടന്നു…
ബ്രോ,
വിളി കേട്ടില്ലെന്ന് തോന്നുന്നു..
ബ്രോ…
ഞാൻ ഒന്ന് കുലുക്കി വിളിച്ചു…
ഒരു ഉറക്കച്ചടവോടെ എഴുന്നേറ്റു..
ഏതാവാടാ?..
അവന്റെ വലതു കൈ എനിക്കു നേരെ ഉയർന്നു..
അടുത്ത നിമിഷം അജിത് ആ കൈ തടഞ്ഞു ഞാൻ അവന്റെ ഇടതു കൈ പിടിച്ചു..
ആ.. ആ…
അവൻ നിലവിളിക്കാൻ പോയപ്പോൾ അവന്റെ കെർചീഫ് അവന്റെ വായിൽ തിരുകി കയറ്റി…
അവൻ ഒരു ദൈന്യതയോടെ എന്നെ നോക്കി..
ഞാൻ : ഞാൻ പറഞ്ഞത് എന്താണെന്ന് വച്ചാൽ നീയാണോ അർമാനേ കൊന്നത്? നീയായിട്ട് പറഞ്ഞാൽ നിനക്ക് കൊള്ളാം..
അയാൾ എന്തോ പറയാൻ വേണ്ടി വായനക്കി..
ഞാൻ അവന്റെ വായിൽ നിന്ന് തുണി മാറ്റി…
ഹൂ…
അവൻ ഒന്ന് ദീർക്കാനിശ്വാസമെടുത്തു…
ടോണി : എന്റെ പൊന്ന് ബ്രോ, ഞാനാരെയും കൊന്നിട്ടില്ല…ആ ചെക്കനെ ഒന്ന് ഞെട്ടിക്കാൻ നോക്കിയതാ…എനിക്കാരെയും
💬 Comments
View all comments