0%

Chapter Title : നഗ്നസത്യം 3 [Lee child]

Author : Lee child Read All Parts 521

വാസ് നോട് ദാറ്റ്‌ സാറ്റിസ്‌ഫയിങ്…

നിത്യയുടെ തിരോധാനത്തിൽ അയാൾ അത്ര കണ്ടു ഉത്സാഹിച്ചില്ല…

ഞാൻ : അതെ..

റാം : പക്ഷേ, അർമാന്റെ മരണത്തോടെ….

ഞാൻ :കാര്യങ്ങൾ മാറി മറിഞ്ഞു..

________________

ഞാൻ : അജിത്, നീയിപോ എവിടെയാ?

അജിത് : ഞാനിപ്പോ ബോട്ടിൽ…ശേ ചാൻദാസ് പോർട്ടിന്റെ നോർത്ത് പോയിന്റിൽ….

ഞാൻ : ശെരി.. ഞാനിപ്പോ വരാം…

ഞാൻ ഫോൺ വെച്ചു…

ഇതെല്ലാം കേട്ടു കൊണ്ടിരുന്ന സാനിയ…

എന്താ കാര്യം?..

ഞാൻ : തനിക്ക് ഒരു പണി കിട്ടി…

സാനിയ ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി…

ഞാൻ : തനിക്ക് ചാൻദാസ് പോർട്ടിന്റെ നോർത്ത് പോയിന്റ് അറിയാമോ?

സാനിയ :അറിയാം…

ഞാൻ : എങ്കിൽ അവിടം വരെ പോണം..

ഞാനവളുടെ കൈക്കു പിടിച്ചു ആ വീട്ടിൽ നിന്നിറങ്ങി..

ശക്തവും അതെ സമയം മൃതുലാവുമായ ആ കൈകൾ പിടിച്ചു നടന്നപ്പോൾ ഒരു വൈദ്യുതാതരംഗം എന്നിലൂടെ ഒന്ന് കടന്നു പോയി..

ഞാൻ അവിടെ നിന്നിറങ്ങി…

അപ്പോഴാണ് ഓർമ വന്നത്…

തന്റെ കൈയിൽ വണ്ടിയൊന്നുമില്ലല്ലോ…

ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി..

ആ മുഖത്തു പുച്ഛം കാരണമുള്ള ചിരി മറക്കിയുള്ള ആ ഗൗരവം ?…

ഞാൻ :അതേയ്, നമുക്കൊരു ടാക്സി പിടിച്ചു പോയാലോ?

ഹാ.. ഹാ.. ഹാ…

ഇത്രയും നേരം പിടിച്ചു വച്ച ഗൗരവത്തിന്റെ മൂടുപടം അഴിഞ്ഞു വീണു..

ഞാൻ : എന്താ ഇത്ര ചിരിക്കാൻ… ?

അവൾ കുറച്ചു നേരം എന്നെ നോക്കി..എന്നിട്ട് മറ്റെങ്ങോട്ടോ ആ മുഖം തിരിച്ചു…

ഞാനും അങ്ങോട്ട് നോക്കി…

ഒരു Royal Enfield Classic 350..

💬 Comments

View all comments