Chapter Title : നഗ്നസത്യം 3 [Lee child]
ചൂണ്ടികാട്ടി പറഞ്ഞു..
നമ്മൾ ആ ബോട്ട് ലക്ഷ്യമാക്കി ചെന്നു..
ബോട്ടിലേക്ക് കയറിവരുന്ന ശബ്ദം കെട്ടവണം അജിത് പുറത്തേക്ക് വന്നു
ഞാൻ:എവിടെ…
അജിത് : അകത്തുണ്ട്…
ഞാൻ മെല്ലെ അകത്തു കയറി..
അവിടെ നമ്മളെ വരവേറ്റ കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു..
ഇന്ന് വിവാഹത്തിന് അണിഞ്ഞ അതെ ഡ്രെസ്സ്.. അടുത്തുള്ള ടേബിളിൽ വിദേശ സ്കോച്ചിന്റെ കുപ്പി…2 ഗ്ലാസ് അതിൽ ഒന്നു കാലിയാണ്..ഒന്നിൽ ലിപ്സ്റ്റിക്കിന്റെ മാർക്കുണ്ട്..
ഞാൻ പിന്നെ അർമാനേ നോക്കി…
കഴുത്തിൽ ആഴത്തിലുള്ള മുറിവ്… അത് തന്നെയായിരിക്കും മരണകാരണം..
ഞാൻ അയാളുടെ നെഞ്ചിലേക്ക് നോക്കി…
കുറെ പ്രാവശ്യം കുത്തെറ്റിരിക്കുന്നു…
ഞാൻ സാനിയായേ നോക്കി..
അവൾ ശവത്തെ തന്നെ നോക്കിയിരിക്കുകയാണ്…
ഞാൻ അവളെ കുലുക്കി വിളിച്ചു…
ആർ യൂ ഓക്കേ?
സാനിയ : ഉം..
ഞാൻ : വേഗം റിപ്പോർട്ട് ചെയ്യ്…
അപ്പോൾ അവിടെ നിന്ന അജിത്തിനെ വിളിച്ചു ചോദിച്ചു..
എടാ, എന്താ ഇവിടെ ഉണ്ടായേ?
അജിത് ഒരു വിധം ശ്വാസം വലിച്ചു പറഞ്ഞു…
എടാ, എനിക്കൊന്നും അറീലെടാ…ഞാൻ ഇവിടെ വന്നപ്പോ ഇവിടെ ലൈറ്റ് അണഞ്ഞിരിക്കുകയായിരുന്നു.. ലൈറ്റ് ഓണാക്കിയപ്പോ…
സാനിയ, അതേ സമയം വയർ ലെസ്സ് സന്ദേശം കൈമാറിയത്തിന് ശേഷം വന്നു..
സാനിയ : നിങ്ങൾക്കു അലിബി ഉണ്ടൊ?
ഞാൻ : വൈകുന്നേരം ഞാൻ വാടകവീട്ടിലായിരുന്നു.. പിന്നെ നിങ്ങളുടെയും ഇവന്റെയും കൂടെ…
സാനിയ പിന്നെ അജിത്തിന് നേരെ തിരിഞ്ഞ് കൊണ്ട്…
നിങ്ങളോ?
അജിത് : ഞാൻ ഇവനെ കൊന്നിട്ടില്ല!!!
ഞാൻ : എടാ ചോദിച്ചതിന് ഉത്തരം കൊടുക്ക്, നിന്റെ ആവശ്യത്തിനാ..
അജിത് മനസിലാമനസ്സോടെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു…
ചൗളിലെ ബാറിലുണ്ടായിരുന്നു.. വൈകുന്നേരം
💬 Comments
View all comments