Chapter Title : നഗ്നസത്യം 6 [Lee child]
കൊണ്ട് അവർ ഒരു കവർ എനിക്കു നേരെ നീട്ടി… ഒരു നീല കവർ… പിടിച്ചപ്പോ തന്നെ മനസിലായി ഒരു ഡ്രെസ്സ് ആണെന്ന്… കാത് : ഞാൻ അപ്പൊ.. ഞാൻ : ചേച്ചി… കാത് : എന്താ… ഒന്ന് നിർത്തി കൊണ്ട് ചോദിച്ചു… ഞാൻ : ചേച്ചിക്ക് തോന്നുന്നുണ്ടോ നിത്യ… കാത് : ഒന്ന് നിർത്ത് മോനെ…ഒരു കാര്യം എപ്പോഴും ആലോചിച്ചു വിഷമിക്കരുത്.. അതും പറഞ്ഞു അവർ അവിടെ നിന്ന് പോയി.. ഞാൻ ചേച്ചിയുടെ കവർ തുറന്നു.. അതിൽ ഒരു നീല ഷാർവാനി ആയിരുന്നു… ഞാൻ ചുമ്മാ എന്റെ ശരീരത്തിൽ ചേർത്ത് നോക്കി.. ഉമ് കൃത്യം സൈസ്… ഞാൻ തീരുമാനിച്ചു കഴിഞ്ഞു… പോവുക തന്നെ… ________________ അടുത്ത ദിവസം… ദീപാവലി… ഞാൻ വേഗം റെഡിയായി അവിടേക്ക് ഇറങ്ങി… സ്ഥലത്തു എത്തിയപ്പോൾ ഒരു മേളയിൽ വന്ന രീതിയിൽ ആളുകളുണ്ടായിരുന്നു… കവാടത്തിനടുത്ത് തന്നെ സാഹ ദമ്പതികൾ.. അവർ എന്നെ കണ്ടപ്പോൾ അവരുടെ മുഖം മാറി… കുറച്ചു കഴിഞ്ഞു റൂഹാനി സാഹ മെല്ലെ എന്റെ അടുക്കൽ നടന്നു വന്നു… റൂഹാനി : നമ്മുടെ പരിപാടിയിൽ നിങ്ങൾ അതിഥിയായി എത്തിയതിൽ വളരെ സന്തോഷം.. ആ മുഖത്തു ആദിഥ്യമര്യാദയുള്ള ഒരു ഭാവം കണ്ടു.. ഞാൻ : നിങ്ങളുടെ മകൻ മരിച്ചിട്ടും അനുശോചനതിന് പകരം… റൂഹാനി : അതു അന്ന് തന്നെ അവസാനിച്ചു.. ഇന്ന് ദീപാവലി.. വെളിച്ചത്തിന്റെ ദിവസം.. നമ്മുടെ കാരണവന്മാർ നടത്തുന്ന ആഘോഷതിന് ഒരു ഭംഗവും പാടില്ല.. എനിക്കു കൂടുതലൊന്നും ചോദിക്കാൻ സാവകാശം നൽകാതെ അവർ വീണ്ടും തിരിച്ചു പോയി, എന്നിട്ട് കഴുകനെ പോലെ എല്ലായിടത്തും
💬 Comments
View all comments