Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]
ഇഷ്ട്ടായില്ലേ മോളെ.
ഇഷ്ട്ടായില്ല പറഞ്ഞാൽ ഈ കല്യാണം നടത്താതിരിക്കുമോ ഇല്ലല്ലോ.
എല്ലാം ഉപ്പ ഉറപ്പിച്ചിട്ടു വേണ്ടാത്തരം പറഞ്ഞാൽ അടിച്ചു ചിറി പൊളിക്കും.
സോറി ഉമ്മാ (പെട്ടെന്ന് പേടിച്ചിട്ടു ) ഞാൻ അങ്ങനെ പറഞ്ഞത് അല്ല... തമാശയ്ക്ക് വെറുതെ അത് വിട്ടേര്.
ആ എനിക്കും തോന്നി. ഓര് പറഞ്ഞത് അനക്ക് പെരുത്ത് ഇഷ്ട്ടായി എന്നാ. എന്തായാലും രണ്ടാഴ്ച കഴിഞ്ഞുള്ള ഞാറാഴ്ച. അതായത് 16ന് നിന്റെ കല്യാണം ഉറപ്പിക്കും. മനസിലായോ അന്ന് അന്റെ നിക്കാഹ് ആണ്. അത് പറയാനാ വിളിച്ചത്. ശെരി.
ആ ശെരി ഉമ്മാ. നിങ്ങൾ എല്ലാരും കൂടി തീരുമാനിച്ചിട്ട് വിളിച്ചാൽ മതി ഞാൻ വന്നേക്കാം.
ആ ഞാൻ വെയ്ക്കാണ് സാറിനോട് പറ.
മ്മ് ശെരി.
ഫോൺ വെയ്ച്ച ശേഷം നഹ്മ സീറ്റിന് നേരെ മുൻപിൽ ഉള്ള തട്ടിൽ തല വച്ചു പൊട്ടി കരഞ്ഞു.
എന്ത് കഷ്ട്ടമാ ഇത്. നീ കരച്ചിൽ നിർത്ത് ദാ ഇങ്ങട്ട് നോക്ക്. (കാർ നിർത്തുന്നു )
ആ.. മ്മ്മ്മ്. (കരഞ്ഞുകൊണ്ട് )
നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും കരയാൻ നിന്നാൽ എങ്ങനെയാ. കുറച്ചും കൂടെ ഒന്ന് ബോൾഡ് ആവണം. അല്ലാതെ എല്ലാത്തിനും ഇങ്ങനെ കരഞ്ഞു തുടങ്ങിയ അതിനെ നേരം കാണു. ജീവിതം ആസ്വദിക്ക് മോളെ. നന്നായി ആസ്വദിക്ക്. അതിന് ഞാൻ വഴി ഉണ്ടാക്കി തരാം.
സാറേ എന്നാലും എനിക്ക് ആ ചെക്കനെ ഇഷ്ട്ടായില്ല. എന്റെ ജീവിതം കൊളമായില്ലേ.
നീ എന്ത് മണ്ടത്തരം ആണ് പറയണത്. അവനെ കെട്ടിയാൽ നിന്റെ ജീവിതം കൊളമാകും എന്നുള്ളത് ഉറപ്പാണ്. പക്ഷേ നിന്റെ ആഗ്രഹങ്ങൾ ഓക്കെ നിന്റെ ഇഷ്ട്ടങ്ങൾ
💬 Comments
View all comments