Chapter Title : നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും [നഹ്മ]
പറഞ്ഞില്ല
ഓ റൂമേറ്റ് ജൂനിയർ ആയത് നന്നായി.ആ അതിനെന്താ വാപ്പ വിളിക്കട്ടെ.. ദേ നോക്ക് മോളുടെ എല്ലാ കാര്യങ്ങളും വാപ്പ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്… എല്ലാ കാര്യങ്ങളും.. അപ്പോ എന്ത് പ്രെശ്നം ഉണ്ടെങ്കിലും എന്റെ എടുത്ത് പറയണം ട്ടോ. അതിന് ഒരു മടിയും കാണിക്കരുത് മോൾടെ ഉപ്പാടെ സ്ഥാനത്ത് തന്നേ എന്നെ കണ്ടാതി.
ആ സാറേ
അപ്പോഴാണ് വർഗീസിന്റെ ഫോണിൽ കാൾ വന്നത് നോക്കുമ്പോ.
ആഹാ മോളുടെ വാപ്പ ആണല്ലോ.. നൂറ് ആയുസ്സ ഇപ്പോ പറഞ്ഞല്ലേ ഒള്ളു ഇമ്മള്.
ആ ഹലോ പറയു.
സാറെ ഞാനാ അലി നഹ്മടെ ഉപ്പ.. സാറ് തിരക്കിലല്ലല്ലോ…
ഓ മനസിലായി അലി.. ദാ നഹ്മ ഇവടെ ഇണ്ട്.. ഇന്ന് മുതൽ തുടങ്ങിയില്ലേ… അവളിപ്പോ ഉപ്പാടെ കാര്യം പറഞ്ഞതെ ഒള്ളു ട്ടോ. ആട്ടെ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞ്.
ആ അവള് സൂചിപ്പിച്ചിരുന്നു ല്ലേ.. സാറ് അവളുടെ അടുത്താണോ.. ആണേൽ കുറച്ച് മാറി നിന്ന് സംസാരിക്കുമോ… അവൾ അറിയണ്ടച്ചിട്ടാണ്… ഒന്നും തോന്നല്ലേ..
ഓ അതിനെന്താ.. ഒരു മിനുട്ട്.. മോളെ ഞാൻ ഇപ്പോ വരാട്ടോ…
നഹ്മ (എന്നാലും എന്താവും ഞാൻ പോലും അറിയണ്ടാത്ത കാര്യം.. ഈ ഉപ്പയും ഉമ്മയും എന്താണ് മറച്ച് വെയ്ക്കണത് ഒന്നും മനസിലാവുന്നില്ലല്ലോ. ഇനി എന്താണാവോ.. എനിക്ക് വയ്യാ.. ആകെ ടെൻഷൻ ആയല്ലോ… എങ്ങനേലും സാറിന്റെ അടുത്തിന്ന് അത് ചോദിച്ചറിയണം )
ആ അലി പറഞ്ഞോളൂ. ഞാൻ അവളുടെ അടുത്തല്ല ഇപ്പോ..
ആ സാറെ വേറെ ഒന്നുമല്ല.. ഫീസിന്റെ കാര്യങ്ങളാ. അവള്ടെ എടുത്ത് എത്ര പറഞ്ഞാലും നേരത്തെ ഫീസ് വേണ്ട കാര്യങ്ങൾ പറയില്ല എന്നിട്ട്.അവസാനം ഞാൻ കിടന്ന് ഓടേണ്ടി വരും. എന്നിട്ട് അത് കിട്ടുകയും ഇല്ല.
ഓ ഇതായിരുന്നോ കാര്യം.. ഞാൻ ഇപ്പോ എന്താ വേണ്ടത്.
അത് സാറിന് ഏകദേശം ഫീസിന്റെ അടവ് സമയം അറിയില്ലേ. അതിന് ഒരു 1 ആഴ്ച മുൻപായി മോളോട് പറയുമോ. അവൾക്ക് ഇങ്ങനെ സാമ്പത്തിക പ്രശ്നം അധ്യാപകരോട് പറയുന്നത് ഇഷ്ട്ടല്ല പക്ഷേ അവസ്ഥ അതല്ലേ അത്കൊണ്ട് ഉള്ളത് പറഞ്ഞല്ലേ പറ്റു. സാറെ അവള് മടിച്ചിരിക്കും എന്നോട് പോലും പൈസ
💬 Comments
View all comments