0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 1 [Ne-Na]

Author : ne-na Read All Parts 2.2K

അടക്കി പിടിച്ച സംസാരം ആയതിനാൽ ആരും കേട്ടില്ല.

"നീയെവിടെ ചുമ്മാ ഇരുന്നേ.. ഞാൻ ആ പെണ്ണിനെ ഇന്നങ്ങോട്ട് കണ്ടത്തെ ഉള്ളു.."

ഉണ്ണി പിന്നെ അതിൽ തർക്കിക്കാനൊന്നും പോകാതെ നിശബ്ധത പാലിച്ചു.

രാത്രി അടുക്കി ഇട്ട ബെഞ്ചിന് മുകളിൽ ഉണ്ണിയുടെ അടുത്ത് കിടക്കുമ്പോൾ ദീപക് സ്വയം ആലോചിക്കുവായിരുന്നു..

'എനിക്ക് കീർത്തനയോടു തോന്നുന്ന അടുപ്പം പ്രേമത്തിന്റേതാണോ?'

ഏറെ നേരത്തെ ആലോചനക്ക് ശേഷം ഉത്തരം ലഭിക്കാത്ത ഒരു ചോദ്യവും മനസ്സിൽ പേറി അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

.

.

ബസിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ബിനു സാർ ഉറക്കെ പറഞ്ഞു.

"അവരവരുടെ ഗ്രൂപ്പിൽ ഉള്ള എല്ലാരും എപ്പോഴും കൂടെ തന്നെ ഉണ്ടോന്നു ഗ്രൂപ്പ് അംഗങ്ങൾ എപ്പോഴും പരസ്പരം ശ്രദ്ധിച്ചോളണം."

ബിനു സാർ ബസിൽ നിന്നും ആദ്യം ഇറങ്ങിയതും സരസ്വതി ടീച്ചർ പറഞ്ഞു.

"എല്ലാപേരും കൂട്ടത്തോടെ ഇറങ്ങാതെ ഞാൻ വിളിക്കുന്ന ഗ്രൂപ്പിൽ ഉള്ളവർ മാത്രമായി ക്രമത്തിൽ ഇറങ്ങിയാൽ മതി."

ടീച്ചർ ഓരോ ഗ്രൂപ്പുകളെ മാത്രമായി വിളിച്ചു ക്രമത്തിൽ എല്ലാരേയും പുറത്തിറക്കി.

രാവിലെ കുട്ടികൾ ഇഡലിയും സാമ്പാറും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബിനു സാറിന്റെ അറിയിപ്പ് ഉണ്ടായത്.. രണ്ടാമത്തെ ദിവസം ആദ്യത്തെ പരിപാടി ബോട്ടിങ്ങിനു പോകന്നതാണെന്ന്. അത് കേട്ടപ്പോൾ തൊട്ടേ കുട്ടികൾ എല്ലാം ആവേശത്തിൽ ആണ്.

ബസിൽ നിന്നും ഇറങ്ങിയ കുട്ടികളുടെ എല്ലാം ശ്രദ്ധ ആദ്യം തന്നെ പോയത് ദൂരെ കായലിൽ കിടക്കുന്ന ബോട്ടുകളിലേക്കാണ്. അത് കണ്ടപ്പോഴേ എല്ലാരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു.

റോഡ് മുറിച്ച് കടന്ന് വേണം ബോട്ട് സ്റ്റേഷനിലേക്ക് നടക്കാൻ.

അധ്യാപകർ ഓരോ ഗ്രൂപ്പുകളെയായി സുരക്ഷിതരായി റോഡ് കടത്തി. അവസാനത്തെ  ഗ്രൂപ്പ്

💬 Comments

View all comments