0%

Chapter Title : നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na]

Author : ne-na Read All Parts 1.4K

അവൾ അവന്റെ മുഖത്ത് നോക്കി ദയനീയമായി പറഞ്ഞു.

"എനിക്കിന്നിനി ക്ലാസ്സിൽ ഇരിക്കാൻ വയ്യടാ, നമുക്ക് പുറത്ത് എവിടേലും പോകാം.. വൈകുന്നേരം എന്നെ ഹോസ്റ്റലിൽ ആക്കിയാൽ മതി."

അവൾ പറഞ്ഞത് നിരാകരിക്കുവാൻ ദീപക്കിന് തോന്നിയില്ല.

"ഓക്കേ, നമുക്ക് പുറത്ത് പോകാം."

അത് കേട്ടപ്പോൾ അവളുടെ മുഖം തെളിഞ്ഞു.

"എന്നാൽ ഞാൻ പോയി ശ്രീജയോട് പറഞ്ഞിട്ട് വരം."

അവന്റെ ഫോൺ തിരികെ നൽകികൊണ്ട് കീർത്തന അവിടെ നിന്നും നടന്നപ്പോൾ ഉണ്ണി പറഞ്ഞു.

"ഒരു ക്ലാസ് പോലും മുടക്കാത്ത പയ്യനായിരുന്നു. ഇവനെ നീ നശിപ്പിക്കും."

നടക്കുന്നതിനിടയിൽ തിരിഞ്ഞ് നോക്കികൊണ്ട്‌ അവൾ പറഞ്ഞു.

"അവന്റെ പ്രേമായിരുന്നല്ലോ അപ്പോൾ ക്ലാസ് ടൈമിൽ പാർട്ടി പ്രവർത്തനത്തിനൊക്കെ പോയിരുന്നത്."

കീർത്തന നടന്ന് അവിടെ നിന്നും കുറച്ച് നേരം പിന്നിട്ടപ്പോൾ ഉണ്ണി ദീപക്കിനോട് ചോദിച്ചു.

"ഇന്ന് അവൾ നിനക്ക് മാല ഗിഫ്റ്റ് തന്നു. നാളെ നീ അവളുടെ കഴുത്തിൽ മാല ചാർത്തുമോ?"

അവന്റെ ചോദ്യത്തെ ചിരിച്ച് തള്ളുന്നതായി ഭാവിച്ച് മനസ്സിനുള്ളിലെ ചെറിയൊരു വേദനയോടെ അവൻ പറഞ്ഞു.

"സൂരജിന്റെയും ഇവളുടെയും വീട്ടുകാർക്ക് ഇവർ തമ്മിൽ  കല്യാണം കഴിക്കണമെന്നാടാ ആഗ്രഹം. അതിനു ഇവർ രണ്ടുപേർക്കും സമ്മതവും ആണ്."

കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് ഉണ്ണി ചോദിച്ചു.

"അതിൽ നിനക്ക് വിഷമം ഒന്നും ഇല്ലേ?"

"കീത്തു എന്റെ സുഹൃത്താണെടാ.. ഇത്രയും നാൾ എനിക്ക് ഒരു പെൺകുട്ടി സുഹൃത്ത് ആയി ഇല്ലാഞ്ഞതിനാൽ ഞാൻ കീത്തുവിന്റെ സൗഹൃദം നന്നായി ആസ്വദിക്കുന്നതും ഉണ്ട്."

ഉണ്ണി പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. കുറച്ച് സമയത്തിനകം കീർത്തന അവിടെ തിരികെ എത്തി. ഉണ്ണിയോട് യാത്ര പറഞ്ഞ് അവർ അവിടെ നിന്നും

💬 Comments

View all comments