Chapter Title : നല്ല എട്ടിന്‍റെ പണി [Sethuraman]
മൃദുവായ രീതിയില്‍ കോപിക്കുകയാണ് ഉണ്ടായത്. “എന്താ വിനോദ് ഇങ്ങനെ? ഇത്ര വലിയൊരു രസംകൊല്ലിയാവല്ലേ പ്ലീസ്. സമയം അത്രയധികമൊന്നുമായിട്ടില്ല, ഞങ്ങളുടെ ഈ ആഘോഷം ഇങ്ങനെ നശിപ്പിക്കല്ലേ ........ വേണമെങ്കില്‍ വിനോദ് പോയി ഒന്ന് ചുറ്റിനടന്നിട്ട് വരൂ. കുറച്ചു ശുദ്ധവായു കേറട്ടെ ഉള്ളിലേക്ക്.” എന്നും പറഞ്ഞിട്ടവള്‍ എന്‍റെ ഷര്‍ട്ടിന്‍റെ കോളറും പോക്കറ്റുമൊക്കെ അത് ശരിയാക്കുന്നമട്ടില്‍ ഒന്ന് തട്ടി തഴുകി, എന്‍റെ കവിളിലൊരു ഉമ്മയും തന്ന് തിരികെ കമലയുമായുള്ള സംസാരത്തിലെക്ക് പോയി.
അവള്‍ക്ക് മനസ്സിലായിരുന്നു ഞാന്‍ അവരുടെ കമ്പനിയില്‍ സന്തുഷ്ടനല്ലെന്ന്‍, എങ്കിലും കൂട്ടുകാരോടൊത്ത് അവള്‍ സ്വയം തട്ടിക്കൂട്ടിയ ഒരു പരിപാടി പൊളിക്കാന്‍ അവള്‍ക്ക് മനസ്സോട്ട് വരുന്നുമില്ലെന്ന്‍ എനിക്ക് തോന്നി. കാര്യം ഞാന്‍ വാഷ് റൂമില്‍ കേട്ടതൊക്കെ അവര്‍ക്ക് മുന്‍പില്‍ വിളമ്പി ഒരു സീന്‍ ഉണ്ടാക്കേണ്ട എന്ന്‍ ബോധ്യപ്പെട്ടതോടെ, ഞാനും തീരുമാനിച്ചു കുറച്ചു ശുദ്ധവായു എന്‍റെ മനസ്സിനെ ശാന്തമാക്കുമെന്ന്, ഏതായാലും ഇതിനൊരു പ്രതിവിധി ആലോചിക്കാതിരിക്കാന്‍ എനിക്ക് ആവില്ലല്ലോ......
പുറത്തേക്ക് നടക്കുന്നതിനിടെ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു ..........., ഗീത നല്ല വിവരവും വിദ്യാഭ്യാസവും ലോകപരിചയവും ഒക്കെയുള്ള ഒരു ഉദ്യോഗസ്ഥയായ കുടുംബിനിയാണ്. മാനസികമായും ശാരീരികമായും ഞങ്ങള്‍ വളരെയധികം പൊരുത്തപ്പെട്ടാണ് ഇതുവരെ ജീവിച്ചുപോന്നത്. ഇന്നേവരെ ഞാന്‍ അവളെ വഞ്ചിച്ചിട്ടില്ല, അവളും അപ്രകാരമാണ് എന്നാണ് എന്‍റെ വിശ്വാസം. അതിന് കോട്ടം തട്ടും വിധം യാതൊന്നും ഇത് വരെ അവളുടെ ഭാഗത്ത് നിന്ന്‍ ഒട്ട് ഉണ്ടായിട്ടുമില്ല. മാത്രവുമല്ല അവള്‍ക്ക് അങ്ങിനെ ഒരു അവിഹിതത്തിന് ആഗ്രഹമുണ്ടെങ്കില്‍ അതിന് ഇത്ര ബുദ്ധിമുട്ടി എല്ലാവരുമായി ദൂരെ ഈ റിസോര്‍ട്ടില്‍ തന്നെ വരണ്ട കാര്യമൊന്നുമില്ല. നാട്ടിലോ വീട്ടില്‍ത്തന്നെയുമോ ഒരു സാഹചര്യം സൃഷ്ട്ടിക്കാനുള്ള ത്രാണി അവള്‍ക്കുണ്ടുതാനും. ഇനി എനിക്കറിയനുള്ളത്
💬 Comments
View all comments