0%

Chapter Title : നനവാർന്ന സ്വപ്നങ്ങൾ 10 [Kambi Chettan]

Author : Kambi Chettan Read All Parts 42.6K

റിസോർട്ടിലെ ജീവനക്കാരായ ഒരു യുവതിയും യുവാവുമായിരുന്നു. അവരുടെ കയ്യിൽ വലിയൊരു കുട്ടയുടെ ആകൃതിയിലുള്ള മുളകൊണ്ടുണ്ടാക്കിയ ട്രേ ഉണ്ടായിരുന്നു. അതിൽ വർണ്ണാഭമായ പഴങ്ങളും വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങളും നിരത്തിവെച്ചിരുന്നു. "സാർ, എൻജോയ് യുവർ ഫ്ലോട്ടിംഗ് പൂൾ മീൽസ്, ഷാൽ വി ടേക് ഇട് ടു ദി പൂൾ?" ആ യുവതി വശ്യമായ ഒരു പുഞ്ചിരിയോടെ അർജുനോട് പറഞ്ഞു. അർജുന് ഇംഗ്ലീഷ് അത്ര വശമില്ലാത്തതുകൊണ്ട് അവൾ പറഞ്ഞതിന്റെ അർത്ഥം പൂർണ്ണമായും മനസ്സിലായില്ലെങ്കിലും സംഗതി ഭക്ഷണമാണെന്ന് അവന് പിടികിട്ടി. "യെസ്" എന്ന് പറഞ്ഞ്  അവൻ തലയാട്ടി.

അവൻ എന്തെങ്കിലും കൂടുതൽ പറയുന്നതിന് മുൻപേ അവർ ആ ട്രേയുമായി പൂളിന് അരികിലേക്ക് നീങ്ങി. വെള്ളത്തിൽ പൂർണ്ണ നഗ്നയായി മുങ്ങിക്കിടക്കുന്ന മീരയെ കണ്ടപ്പോൾ അവർ ഒന്ന് ഞെട്ടിയെങ്കിലും, ഒരു പ്രൊഫഷണൽ മര്യാദയോടെ അത് കണ്ട ഭാവം നടിക്കാതെ ആ ഭക്ഷണ ട്രേ പതുക്കെ വെള്ളത്തിന് മുകളിലേക്ക് ഇറക്കിവെച്ചു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആ ഭക്ഷണത്തട്ട് മീരയുടെ അരികിലേക്ക് ഒഴുകി നീങ്ങി. "താങ്ക്യൂ സാർ, താങ്ക്യൂ മാഡം," എന്ന് പറഞ്ഞ് അവർ വിനയത്തോടെ പുറത്തേക്ക് നടന്നു.

അവർ പോയതും മീരയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി. "ചേട്ടാ... ഇത് എന്ത് പണിയാണ്? ഞാൻ ഇവിടെ തുണിയൊന്നുമില്ലാതെ നിൽക്കുകയാണെന്ന് അറിഞ്ഞൂടെ? എന്നിട്ടാണോ അവരെ ഇങ്ങോട്ട് വിട്ടത്?" അവൾ ദേഷ്യത്തോടെ വെള്ളം അർജുന്റെ മുഖത്തേക്ക് തെറിപ്പിച്ചു. അർജുൻ ചമ്മിയ ചിരിയോടെ അവിടെ നിന്നു. "മോളെ, ഞാൻ കരുതി അവർ വാതിൽക്കൽ വെച്ച് തരുമെന്ന്. അവർ ഇങ്ങനെ അകത്തേക്ക് കയറി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല."

എന്നാൽ ആ ട്രേയിലെ ഭക്ഷണത്തിന്റെ ഗന്ധവും

💬 Comments

View all comments