Chapter Title : നനവാർന്ന സ്വപ്നങ്ങൾ 3 [Kambi Chettan]
"ഓ... ചേട്ടന് ഒന്നും അറിയാത്ത പോലെ! ഇന്നലെ കാണിച്ചു തന്നില്ലേ, അതുപോലത്തെ ഒന്ന്," അവൾ അവനെ ഒന്ന് നുള്ളി.
അർജുൻ ഉടനെ മൊബൈൽ എടുത്ത് ഒരു വാർത്താ ചാനൽ ഓൺ ചെയ്തു. "ഇതാ, എന്റെ പ്രിയതമയ്ക്ക് നാട്ടിലെ വർത്തമാനങ്ങൾ അറിയണമല്ലോ, എടുത്തോ!"
അത് കണ്ടതും മീരയ്ക്ക് ദേഷ്യം വന്നു. "ഇതല്ലടാ പട്ടി!" വാക്കുകൾ പുറത്തുവന്ന ശേഷമാണ് താൻ സ്വന്തം ഭർത്താവിനെയാണ് അങ്ങനെ വിളിച്ചതെന്ന് അവൾ ഓർത്തത്. അവൾ ഒന്ന് പതറിപ്പോയി. ഒരു നിമിഷം അവൾ ഭയന്നെങ്കിലും അർജുൻ അത് വല്ലാതെ ആസ്വദിച്ചു. അവൻ ഉടനെ ചാനൽ മാറ്റി മറ്റൊന്ന് വെച്ചു.
മീരയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു. "ഇതല്ല ഏട്ടാ..." അവൾ പറഞ്ഞു.
"പിന്നെ? എന്താ വേണ്ടത്?" അവൻ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.
"ആണും പെണ്ണും കളിക്കുന്ന വീഡിയോ..." അവൾ എങ്ങനെയോ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
അവൻ ഉടനെ ഒരു സ്പോർട്സ് ചാനൽ വെച്ചു. അതിൽ ടെന്നീസ് മിക്സഡ് ഡബിൾസ് മത്സരമായിരുന്നു നടക്കുന്നത്. "ദാ, നീ പറഞ്ഞതുപോലെ ആണും പെണ്ണും കൂടി കളിക്കുന്നു. ഇതിലും നല്ല കളി വേറെ എവിടെ കിട്ടാനാ?" അവൻ ഗൗരവത്തോടെ ചോദിച്ചു.
മീരയ്ക്ക് ദേഷ്യം സഹിക്കാനായില്ല. അവൾ അവനോട് കെറുവിച്ച് പിണങ്ങി തിരിഞ്ഞിരുന്നു. "നീ പറഞ്ഞ പോലെ ഞാൻ വെച്ചു തന്നല്ലോ മീരേ... പിന്നെന്താ?" അവൻ അവളുടെ തോളിൽ തട്ടി ചോദിച്ചു.
"ഒന്നുമില്ല!" അവൾ മുഖം വീർപ്പിച്ചു.
"എന്താ വേണ്ടതെന്ന് വ്യക്തമായി പറഞ്ഞാലല്ലേ എനിക്ക് മനസ്സിലാകൂ? പറയൂ എന്റെ പൊന്നുമോൾക്ക് എന്താ വേണ്ടത്?" അർജുൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു.
"ഇന്നലെ കണ്ട പോലത്തെ വീഡിയോ
💬 Comments
View all comments