Chapter Title : നന്ദിനി [അജിത് കൃഷ്ണ]
വരെ അവിടെ വിട്ട് പോകാൻ പറ്റില്ല.
മേമയുടെ വീട്ടിൽ തന്നെ കഴിയുകയും വേണം. കുട്ടൻ എന്തായാലും വേറെ വഴിയില്ല, താൻ വർക്ക് ചെയ്യുന്ന കമ്പനിയും താത്കാലികമായി ക്ലോസ് ചെയ്യേണ്ട അവസ്ഥ വന്നു. അതുകൊണ്ട് പെട്ടെന്ന് തിരിച്ചു ചെന്നിട്ടും കാര്യമില്ല എന്നാൽ പിന്നെ അവർ പറഞ്ഞത് പോലെ വെയിറ്റ് ചെയ്യാം നിലപാടിൽ മനസ്സ് എത്തി. അത് അവൻ മുത്തശ്ശിയെ വിളിച്ചു പറഞ്ഞു അതോടെ നന്ദിനിയുടെ നിരാശ കൂടി.
കുട്ടേട്ടൻ ഇവിടെ ആയിരുന്നു എങ്കിൽ അത്രയും നാൾ തനിക്കു ഇവിടെ കുട്ടേട്ടന്റെ കൂടെ നിൽക്കാമായിരുന്നു. സ്വന്തം വിധിയെ ആലോചിച്ചു സ്വയം പഴിച്ചു. ശ്യാമിന്റെ കാലിന്റെ വേദന മാറി തുടങ്ങി അത്യാവശ്യം നടക്കാൻ നന്നായി കഴിയും വിധം ആയി. നന്ദിനി ശ്യാമിനെ കഴിക്കാൻ ആയി ചെന്നപ്പോൾ അവൻ റൂമിന്റെ ജനൽ സൈഡിൽ നിന്ന് കൊണ്ട് പുക വലിക്കുന്നത് കണ്ടു...
നന്ദിനി :ആഹാ ഇങ്ങനെ ഉള്ള ശീലങ്ങൾ ഒക്കെ ഉണ്ടോ...
ശ്യാം പെട്ടെന്ന് ജനലിന്റെ പടിയിൽ കുത്തി കെടുത്തി കുറ്റി പുറത്തേക്ക് വലിച്ചു എറിഞ്ഞു...
ശ്യാം :ഹേയ് ചുമ്മാ ഇരുന്നപ്പോൾ ഒരെണ്ണം വലിച്ചു അത്രേ ഉള്ളു..
നന്ദിനി :ഇതൊക്കെ വലിക്കരുത് ശരീരത്തിന് ദോഷം ആണ്...
ശ്യാം :ഒഹ്ഹ്ഹ് അതൊക്കെ പറഞ്ഞാൽ നമ്മുടെ ഭൂമിയിൽ ഒന്നും കഴിക്കാൻ പറ്റില്ല... ഇപ്പോൾ തന്നെ പറയാം... നന്ദിനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആഹാരം ഏതാ...!
നന്ദിനി :അത് ചോറ് തന്നെ...
ശ്യാം :കറിയോ?
നന്ദിനി :സാമ്പാർ....!
ശ്യാം :ചോറ് തന്നെ അല്ലേ നന്ദിനി സ്ഥിരം കഴിക്കുന്നത്...!
നന്ദിനി :അതേ...
ശ്യാം :ചോറ് കഴിക്കുന്നത് ഷുഗർ ലെവൽ കൂട്ടില്ലേ അപ്പോൾ അത് സ്ഥിരം കഴിക്കുമ്പോൾ നന്ദിനി നാളെ ഒരു ഷുഗർ പേഷിയന്റ് ആകില്ലേ...
നന്ദിനി :അത് പിന്നെ ആഹാരം അല്ലേ...
ശ്യാം :അതേ പക്ഷേ ഡെയ്‌ലി കഴിച്ചാൽ പ്രശ്നം അല്ലേ... പിന്നെ സാമ്പാർ മസാലകൾ നിറഞ്ഞ കൂട്ട് അല്ലേ സാമ്പാർ.. അത് ശരീരത്തിന് നല്ലത് അല്ല. പിന്നെ ഇപ്പോൾ കിട്ടുന്ന വെജിറ്റബിൾ എല്ലാം കെമിക്കൽ അടിച്ചു വളർത്തി എടുക്കുന്നത് ആണ്.... അപ്പോ പിന്നെ....
നന്ദിനി :അയ്യോ സ്വാമി... ഞാൻ ചുമ്മാ പറഞ്ഞത് ആണ്... ഇയാൾ കൊള്ളാലോ പറഞ്ഞു പറഞ്ഞു മനുഷ്യനെ ടെൻഷൻ ആകുമല്ലോ...
നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു...
ശ്യാം :ഹേയ് അത് ഉദ്ദേശിച്ചു പറഞ്ഞത് അല്ല... സത്യത്തിൽ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് വേർ തിരിക്കാൻ നിന്നാൽ ഒന്നും നമുക്ക് ആഘോഷിക്കാൻ
💬 Comments
View all comments