0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

അവൾ തൊഴുതു തിരിഞ്ഞു നേരെ അകത്തളത്തിലെ പടിയിൽ ചവിട്ടി മുകളിലേക്ക് കയറി. ഇത്രയും നേരം നമ്മൾ സൗന്ദര്യം വർണ്ണിച്ച ഈ പെൺകുട്ടിയാണ് ഈ കഥയിലെ നായിക പേര് "നന്ദിനി".

അവൾ ഇന്ന് ആകാംശയോടെ കാത്തിരിക്കുന്നത് അവളുടെ മുറ ചെക്കന് വേണ്ടിയാണു. നാളുകൾക്കു ശേഷം അവൾ ഇന്ന് അവനെ കാണാൻ പോവുകയാണ്. ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ചു വളർന്നപ്പോൾ തന്നെ അവരുടെ കല്യാണം വീട്ടുകാർ ഉറപ്പിച്ചതാണ്. ഇനി കഥയിലെ നായകനിലേക്ക് വരാം, അവന്റെ പേര് ഉണ്ണിക്കുട്ടൻ, നന്ദിനിയുടെ പ്രിയപ്പെട്ട കുട്ടേട്ടൻ.

നാൾ ഇത്രയും അവനു വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു. വളർന്നു വരുന്നതിനു അനുസരിച്ചു കുട്ടൻ ഭാവിയെ പറ്റി വലിയ ചിന്തകൾ ഉണ്ടായിരുന്നു. അവന്റെ ചിന്തകൾ എപ്പോഴും വലിയ പട്ടണങ്ങൾ ആയിരുന്നു. ഗ്രാമം ഇഷ്ടം അല്ലെന്ന് അല്ല എന്നാലും അവിടെ ആകുമ്പോൾ എല്ലാ കൈ എത്തും ദൂരത്തു കിട്ടും എന്നത് ആയിരുന്നു അവന്റെ ചിന്ത.

അതേ സമയം നന്ദിനി ആണെങ്കിൽ നേരെ തിരിച്ചു അവൾക്ക് ഗ്രാമം ആണ് ഇഷ്ടം സിറ്റി അവൾക്ക് ഉള്ളു കൊണ്ട് വല്ലാതെ ഭയം ആണ്. അത് പലപ്പോഴും സിറ്റിയിൽ നടക്കുന്ന ഞെട്ടിക്കുന്ന വാർത്തകൾ ആകാം. കുട്ടന് നന്ദിനിയെ ഇഷ്ടം ആണ് പക്ഷേ അവൻ അത് വലുതായി പുറത്ത് കാണിക്കില്ല കാരണം അത് അവന്റെ ശരീര ശൈലി ആണ്.

നന്ദിനി വാ തോരാതെ സംസാരിച്ചാലും പുള്ളി അതൊന്നും ശ്രദ്ധിക്കാൻ പോകാതെ ഫോൺ കളിച്ചു ഇരിക്കും. പക്ഷേ അതൊന്നും നന്ദിനിക്ക് ഒരു പ്രശ്നം അല്ലായിരുന്നു അവൾക്ക് അവൻ എപ്പോഴും അടുത്ത് ഉണ്ടായാൽ മാത്രം മതി. ഇന്ന് കാലത്ത് എഴുന്നേറ്റ് കുളിച്ചു

💬 Comments

View all comments