0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

പണിക്കാർ ഉണ്ടെങ്കിൽ രണ്ടാളും അങ്ങോട്ട് പോകില്ല. ഒരിക്കൽ കുളത്തിന്റെ പടവിൽ ഇറങ്ങി ഇരുന്നു ചുമ്മാ സംസാരിക്കാൻ തുടങ്ങി..

ശ്യാം :ഇത്രയും ഞാൻ ചോദിച്ചു ഇനി എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ നന്ദിനിക്ക്...

നന്ദിനി :ചേട്ടന്റെ എടുത്തു ഇനി എന്താ ചോദിക്കുക... അത് ശെരി ആണല്ലേ ഞാൻ ആണ് എല്ലാം അങ്ങോട്ട് പറഞ്ഞു കൊണ്ട് ഇരിക്കുന്നത്... ഉം എന്നാൽ പിന്നെ വീട്ടുകാരെ കുറിച്ച് പറ...

ശ്യാം :എന്റെയോ അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ബിസിനസ് കാര്യങ്ങൾ ആയി ഓടി നടക്കുന്ന ഫാമിലി ആണ് എന്റെ അത് കൊണ്ട് ഞാൻ എന്ന വ്യക്തി അവിടെ ഉണ്ടെന്ന് അറിയുന്നത് പോലും ഞാൻ അവിടെ ചെല്ലുമ്പോൾ ആയിരിക്കും...

നന്ദിനി :അത് കൊള്ളാല്ലോ...

ശ്യാം :അതെന്നെ അവിടെ അങ്ങനെ ആരെയും കെയർ ചെയ്തു കൊണ്ട് നടക്കില്ല... ഒരു വിധം കാര്യം അറിഞ്ഞു പ്രവർത്തിക്കാൻ അറിയാവുന്നവർ ആകുമ്പോൾ അവരുടെ രീതിയിൽ അങ്ങ് വിട്ടേക്കും...

നന്ദിനി :ചേട്ടന് ബ്രദർ, സിസ്റ്റർ അങ്ങനെ ആരും ഇല്ലേ...

ശ്യാം :ഹേയ് ഒറ്റ തടി ഒറ്റ മകൻ....

നന്ദിനി :അയ്യോ അത് ഒരു വിഷമം ഇല്ലേ...

ശ്യാം :എന്തിനു... ഒരു വിഷമവും എനിക്കില്ല ആരുടെയും കാര്യം നോക്കുകയും വേണ്ട അന്വേഷിക്കുകയും വേണ്ട സ്വന്തം ഫ്രീഡം... കള്ള് കുടി കറക്കം ഉറക്കം...

നന്ദിനി :പൊളി ലൈഫ് ആണല്ലോ...

ശ്യാം :പിന്നല്ല... ഓഹ്ഹ് ഈ ലോക് ഡൌൺ വന്നത് ഗുണവും ഉണ്ട് ദോഷവും ഉണ്ട്... പുറത്ത് എങ്ങോട്ടും ഇറങ്ങാൻ പറ്റില്ല.. ഇവിടെ സത്യത്തിൽ ഇങ്ങനെ പറമ്പിലും തൊടിയിലും ഒക്കെ പോകാൻ കഴിയും അവിടെ അതും ഇല്ല.

💬 Comments

View all comments