0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

ഇനി നീ എന്റെ പെണ്ണ് ആണ് അതിൽ മറ്റാർക്കും സ്ഥാനം ഇല്ല...

നന്ദിനി :ചേട്ടാ അത്.... എന്റെയും കുട്ടേട്ടന്റെയും....

ശ്യാം :അറിയാം... നിശ്ചയം അല്ലേ കഴിഞ്ഞുള്ളു വിവാഹം കഴിഞ്ഞില്ലല്ലോ.... വിവാഹത്തിന് മുൻപ് തീരുമാനം മാറണമെങ്കിൽ മാറ്റം എന്നെ ഉള്ളൂ... പിന്നെ നിനക്ക് എന്നെ ഇഷ്ടം അല്ലേ നന്ദിനി....

അവളുടെ മനസ്സിൽ വല്ലാതെ നീറി.... ചെറുപ്പം മുതൽ താൻ കുട്ടേട്ടൻ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കുക പോലും ചെയ്തിട്ടില്ല. ഇന്ന് ആദ്യം ആയിട്ട് ആണ് മറ്റൊരു പുരുഷൻ തന്റെ ശരീരത്തിൽ തൊടുകയും ചുണ്ട്കൾ ചേർത്ത് ഉമ്മ വെക്കുകയും ചെയ്തത്... പക്ഷേ ശ്യാമുമായി കൂട്ട് കൂടി കഴിഞ്ഞപ്പോൾ ഒരു പ്രത്യേക ജീവിതം തന്നെ ആയിരുന്നു തന്റേത്. എല്ലാം തുറന്നു സംസാരിക്കാൻ കഴിയും ഒന്നിനും അടച്ചു പൂട്ടില്ല സ്വാതന്ത്ര്യം അങ്ങനെ ശ്യാമിന്റെ ക്വാളിറ്റികൾ വളരെ വലുത് ആണ്.. ഒരിക്കലും കുട്ടേട്ടനെ വിവാഹം കഴിച്ചാൽ തനിക്ക് ഈ ക്വാളിറ്റി കിട്ടില്ല എന്ന് അവൾക്ക് അറിയാം. ഈ സമയം എടുക്കുന്ന തീരുമാനം വളരെ ഇമ്പോര്ടന്റ്റ്‌ ആണ്.. ആലോചിച്ചു തന്നെ ഉത്തരം കണ്ടെത്തണം... അവൾ ആകെ കുഴങ്ങി...

ശ്യാം :എന്താ തനിക്ക് എന്നെ ഇഷ്ടം അല്ലേ നന്ദിനി...

നന്ദിനി :ഇഷ്ടം ആണ് ശ്യാം ചേട്ടാ... പക്ഷേ ഞാൻ ചെയ്യുന്നത് ഒക്കെ തെറ്റ് അല്ലേ ഒരു പുരുഷന് വാക് കൊടുത്തിട്ട് മറ്റൊരാൾ കൂടെ പോകുന്നത്...

ശ്യാം :എന്ത് തെറ്റ്... ഇവിടെ തെറ്റും ശെരിയും ഒന്നും ഇല്ല നന്ദിനി... ഇതൊക്കെ നമ്മളുടെ ഇഷ്ടം ആണ്... സ്വയം തടങ്കലിൽ കഴിയാണോ അതോ പറന്നു നടക്കണോ എന്ന് നീ തന്നെ മുടിവ് എടുക്കണം....

💬 Comments

View all comments