0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

:ഹേയ് ഇല്ല മുത്തശ്ശി, സത്യത്തിൽ അവൻ പറയുന്നത് കേട്ടപ്പോൾ ഈ നാടും നാട്ടാരെയും ഒക്കെ ഒന്ന് കാണണം എന്നൊരു ആഗ്രഹം അതാണ് വന്നത്... സത്യത്തിൽ എനിക്ക് കേരളം തന്നെ ആണ് ഇഷ്ടം ചെറുപ്പത്തിൽ കുറച്ചു ഓർമ്മകൾ മാത്രം ആണ് കൂടെ ഉള്ളത്...

മുത്തശ്ശൻ : അത് നന്നായി, എല്ലാരും സിറ്റിയും തിരക്കിലും ആകുമ്പോൾ ആരെങ്കിലും ഒക്കെ നാട് ഇഷ്ട്ടപെടുന്നവരും വേണ്ടേ...

കുട്ടൻ :അത് എനിക്ക് ഇട്ട് അടിച്ചത് ആണ് കേട്ടോ... എനിക്ക് നമ്മുടെ നാട് ഇഷ്ടം തന്നെ ആണ് മുത്തശ്ശ, പക്ഷേ ഇപ്പോൾ സാഹചര്യം എല്ലാം മാറി... ആലോചിച്ചു നോക്കിയേ ഒരു എമർജൻസി വന്നാൽ പോലും സൗകര്യം ഉള്ള ഒരു ഹോസ്പിറ്റൽ നാട്ടിൻപുറങ്ങളിൽ ഉണ്ടോ ഉണ്ടായാൽ തന്നെ അവിടെ വരെ എത്താൻ നല്ല റോഡ് ഉണ്ടോ...

മുത്തശ്ശൻ :നിന്നോട് തർക്കിക്കാൻ ഞാൻ ആളല്ല...

മുത്തശ്ശി : ആഹ്ഹ് അത് പോട്ടെ വന്നപ്പോളെ അവന്റെ മനസ്സ് വേദനിപ്പിക്കല്ലേ. വന്നു കേറി ആദ്യം എന്തെങ്കിലും കുടിക്കാൻ എടുക്കാം.. നല്ല ഇള നീര് ഉണ്ട് മോനെ...

കുട്ടൻ :പിന്നെന്താ...

മുത്തശ്ശി അകത്തേക്ക് നോക്കിയപ്പോൾ കതകിന്റെ സൈഡിൽ നിന്നു എത്തി നോക്കി കൊണ്ട് നിൽക്കുന്ന നന്ദിനിയെ കണ്ടു...

മുത്തശ്ശി :ആഹാ അവിടെ ഒളിഞ്ഞു നിക്കാതെ നീ ഇങ്ങോട്ട് വാ.. ഇത്രയും നേരം നിന്നെ കാണാൻ ഉള്ള ബഹളത്തിൽ ആയിരുന്നു... രാവിലെ മുതൽ തുടങ്ങിയ ഒരുക്കവും വിളക്കു വെപ്പും ആണ്..

കുട്ടൻ :ആഹാ നീ എന്നിട്ടാണോ അവിടെ നിൽക്കുന്നത്.. ഇങ്ങോട്ട് വാ...

പെട്ടെന്ന് സാരിയുടെ അറ്റത്തു പിടിച്ചു കൊണ്ട് നന്ദിനി മുന്നോട്ടു വന്നു. ശെരിക്കും

💬 Comments

View all comments