Chapter Title : നന്ദിനിക്കുട്ടി [Ajitha]
" എവിടാണ് അച്ഛാ "
" ടൗണിന്റെ അടുത്ത, എന്റെ ഒരു പരിചയക്കാരന്റെ കടയാണ്, പഠിക്കുമ്പോൾ തന്നെ കുറച്ചു പൈസയും തരും "
"അ "
" പിന്നെ നീ വിട്ടിൽ ഇരുന്നു മുഷിയേണ്ട കാര്യവും ഇല്ല "
" എന്ന് മുതലാണ് പോകേണ്ടത് "
" നാളെ തൊട്ട് പോകാം "
" ശെരിയച്ച "
അങ്ങനെ അവർ അത്താഴവും കഴിച്ചിട്ട് കിടന്നു. പിറ്റേന്ന് അയാൾ പറഞ്ഞു കൊടുത്ത കടയിലേക്ക് അവൾ ചെന്നു. കുറച്ചു ഉള്ളിലോട്ടും വിജനമായ ഒരു കടയായിരുന്നു. അവിടെ ഒരു നല്ല പ്രായമായ വൃദ്ധനും ഒരു പയ്യനും ഉണ്ട്. അവൾ അങ്ങോട്ടേക്ക് ചെന്നപ്പോൾ വൃദ്ധൻ
" ആരാ "
" ഞാൻ നന്ദിനി "
മനസ്സിലാകാത്തതുപോലെ അയാൾ അവളെ നോക്കി.
"ഇവിടെ ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞില്ലേ, അതിനു വന്നതാ "
അയാളുടെ മുഖത്ത് ചെറിയ പുഞ്ചിരി വിടർന്നു കൊണ്ടു.
" വാ മോളെ "
അവൾ അകത്തേക്ക് കയറി.
" എനിക്ക് പെട്ടെന്നു മനസ്സിലായില്ല, അതാ "
" ഉം "
" അപ്പോൾ തുടങ്ങാം നമുക്ക് "
അയാൾ ആദ്യം അളവ് എടുക്കുന്ന രീതി പറഞ്ഞു കൊടുത്തു. പിന്നെ തുണി വെട്ടുന്ന രീതിയും, അവൾ അതൊക്കെ നോക്കി നിന്നു. ആദ്യം ദിവസം അതെ പറഞ്ഞു കൊടുത്തോള്ളൂ. പിറ്റേന്നും അങ്ങനെ തന്നെ. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും അവൾ അതെല്ലാം പഠിച്ചു. പിന്നെ അയാൾ തൈക്കുന്ന രീതിയും പഠിപ്പിച്ചു. ഒരാഴ്ച കൊണ്ടു അവൾ എല്ലാം മനസ്സിലാക്കി. ആ വയസ്സന് അത്ഭുതമായി. അയാൾക്ക് അവളെ
💬 Comments
View all comments