Chapter Title : നന്ദൂട്ടനും ചേച്ചിമാരും 5 [Nandhuttan]
ആയത്കൊണ്ട് അന്ന് പുറത്തേക്ക് ഒന്നും ഇറങ്ങീല്ല.. ഉറങ്ങിയും ടീവി കണ്ടും ദിവസം തള്ളി നീക്കി.. വൈകുന്നേരം ആയപ്പോ സ്വാതി ചേച്ചി വീട്ടിലേക്ക് വന്നു..
"കുറെ ആയില്ലേ കണ്ടിട്ട്, കല്യാണം ഒക്കെ അടിച്ചു പൊളിച്ചോ?" - കട്ടിലിൽ കിടന്ന് സിനിമ കാണുകയായിരുന്നു ഞാനും ചേച്ചിയും..
"പിന്നല്ലാതെ, സ്വാതിചേച്ചിക്ക് സുഖല്ലേ.." - ഞാനും ഫോൺ ഓഫ് ചെയ്ത്കൊണ്ട് എണീറ്റു.
"ആഹാ.. നയനേ, നിന്റെ തുണിയൊക്കെ എവിടെപ്പോയി..?" - അര വരെ മാത്രം പുതച്ചു കിടക്കുന്ന നയനേച്ചിയെ നോക്കികൊണ്ട് സ്വാതിചേച്ചി ചോദിച്ചു.
"നിന്നെപ്പോലെ തന്നെ എനിക്കും ഇപ്പൊ തുണിയൊക്കെ അലർജിയാ.." - നയനേച്ചി പുതപ്പ് മാറ്റി ബാത്‌റൂമിലേക്ക് നടന്നു.
"ഇത്ര നാളും എന്നേ കളിയാക്കി നടന്നവളാ.. അത്ഭുതം തന്നെ" - സ്വാതിചേച്ചി പൊട്ടിച്ചിരിച്ചു.
മൂന്ന് പേരും കൂടെ അവിടെയിരുന്ന്, ചേച്ചീടെ അമ്മാവന്റെ വീട്ടിൽ പോയതും, തലേന്നത്തെ കുളിയെ പറ്റിയൊക്കെ പറഞ്ഞു ചിരിച്ചു. സമയം 7 മണിയോടടുത്തിരുന്നു..
"നിങ്ങൾ അങ്ങോട്ടേക്ക് വാ.. ഇന്ന് അവിടെ കൂടാം.." - സ്വാതി ചേച്ചി നിർബന്ധിച്ചു.
"കുളിയൊന്നും കഴിഞ്ഞില്ലെടി.. കുറച്ച് കഴിഞ്ഞ് വരാം.." - നയനേച്ചി മടിച്ച്നിന്നു.
"അവിടേം കുളിമുറിയുണ്ട്, പോരെങ്കിൽ മഴയല്ലേ.. മഴയത്ത് നിന്നും കുളിക്കാം.." - അത്രയൊക്കെ പറഞ്ഞത്കൊണ്ട് ഞങ്ങൾ മൂവരും അങ്ങോട്ടേക്ക് പോയി..
പുറത്ത് നല്ല മഴയാണ്.. "ഞാനീ മഴ നനഞ്ഞ് കുളിക്കാൻ പോവാ.. ആരേലും ഉണ്ടോ?" - നയനേച്ചിടെ ചോദ്യത്തിന് ഞങ്ങളും തലയാട്ടി. വീടിന്റെ പിന്നാമ്പുറത്തുള്ള കിണറ്റിൻകരയിൽ നിന്നാണ് കുളി.
"മൂന്നാളും കൂടി എങ്ങോട്ടാ ഈ മഴയത്ത്?" - മിനിചേച്ചി ഞങ്ങടെ പോക്ക് കണ്ട് ചോദിച്ചു..
"ഇന്നത്തെ കുളി മഴയത്ത് ആക്കാമെന്ന്
💬 Comments
View all comments