Chapter Title : നന്ദു കുബേര 4 [ആദിത്യൻ] [Climax]
മറ്റുള്ളവർക്ക് കൊടുത്തതുപോലെ അംബുജതേം കൊടുക്കുമെന്ന് നന്ദുവിന് ഊഹിക്കാവുന്നതേ ഒള്ളു. അവൻ നിറഞ്ഞ കണ്ണുകളോടെ അനിതയെ നോക്കി. അനിത ഉറക്കത്തിലാണ്.
ഇതേ സമയം പുറത്തു...
രഘു സുഹൈലിന്റെ കയ്യിലെ കെട്ട് അഴിച്ചു. ഇടതു കൈ പുറകോട്ട് തിരിച്ചു പിടിച്ചു ഒരു കണ്ടത്തിൽ നിർത്തി. അതിനോട് ചേർന്ന് നിന്നു തന്നെയാണ് പോലീസും സാലിയും സംസാരിക്കുന്നതു. ജീപ്പിൽ നിന്ന് എസ് ഐ പുറത്തു വന്നു.
സാലി : എന്താ ഏമാനെ സാലിയെ കാണാതെ ഉറക്കം വരാതെ ആയോ ?
എസ് ഐ : അതല്ല സാലി, ഹൈദരാബാദിൽ നിന്നും ഒരു കണ്ടെയ്നറിൽ പിള്ളേരെ തട്ടിക്കൊണ്ടു പോകുന്നു എന്നൊരു ഇൻഫർമേഷൻ കിട്ടി. നീ ആണോ അത്
സാലി : ആണെങ്കിൽ സാർ കണ്ണടക്കുമോ ?
എസ് ഐ : സാലി ഇത് ചില്ലറ കളി അല്ല, മുകളിൽ നിന്ന് ഉള്ള ഉത്തരവാ. എന്റെ പണി പോകും.
സാലി : എങ്കിൽ സിറിന് ആളുമാറിപ്പോയി, ഞാൻ കൊണ്ടുവന്ന പിള്ളേർക്ക് അത്ര പിടി ഒന്നുമില്ല. പിന്നെ തട്ടിക്കൊണ്ട് പോക്കൊന്നുമല്ല അവന്മാരെ ഒന്ന് പേടിപ്പിക്കാനാ.
എസ് ഐ : സാലി പിള്ളേരെ ഇവിടെ ഇറക്കി വിട്ടേര്, ഇല്ലേൽ പ്രെശ്നം ആകും.
സാലി : ഇറക്കിവിട്ടാൽ അതിലും പ്രെശ്നം ആകും. അവന്മാരുടെ കയിൽ ഒരുപാട് തെളിവുകളുണ്ട് ഞാനും സാറും എല്ലാം കുടുങ്ങും.
എസ് ഐ : നീ എന്താ ഭീഷണി പെടുത്തുവാണോ?
സാലി : അല്ല സാറേ, സാറിന് ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. ഹൈദരാബാദിലെ ഒരു സ്വയമ്പൻ മലയാളി പെൺ.
എസ് ഐ : എന്നിട്ട് ആള് എവിടെ.
💬 Comments
View all comments