0%

Chapter Title : നന്ദുവിന്റെ ഓർമ്മകൾ [ജയശ്രീ]

Author : Jaya_sree Read All Parts 815

രണ്ടുപേരും ശരണ്യയുടെ ഫ്ളാറ്റിൽ ചെന്നു. അപ്പോൾ ശരണ്യ നിലം തുടയ്കുകയായിരുന്നൂ.

ടിങ് ടോങ്...

കോളിംഗ് ബെൽ കേട്ട് നെറ്റിയിലെ വിയർപ്പ് തുടച്ചു കളഞ്ഞു അവള് വാതിൽ തുറന്നു.

ശരണ്യ: അല്ല ഇതാരാ നമ്മളെ ഒക്കെ ഓർമയുണ്ടോ... വാ വാ കയറി വാ.

അവർ രണ്ടുപേരും സോഫയില് ചെന്നിരുന്നു.

രശ്മി: നീ ക്ലീനിംഗ് തീർത്തിട്ട് വാ ഞങ്ങൾ വെയ്റ്റ് ചെയ്യാം. ഒരുപാട് കാര്യങ്ങൽ പറയാൻ ഉണ്ട് നിന്നോട്. പിന്നെ ഒരു കാര്യം ഡിസ്കസ് ചെയ്യാനും ഉണ്ട്.

ശരണ്യ : എന്നടാ.... ശരി. നീ ഒരു കാര്യം ചെയ്യ് ഒരു 3 ഗ്ലാസ്സ് ചായ വചെ അപ്പോഴേക്കും ഞാൻ പണി തീർത്തു കുളിച്ചിട്ട് വരാം.

നന്ദുട്ടാ എന്തെല്ലെ മോനെ 2 വയസ്സ് ഉള്ളപോൾ കണ്ടതാ നിന്നെ.

നന്ദു: നിശബ്ദത... (പെട്ടെന്ന് പരിചയം ഇല്ലാത്ത ആളെ കാണുമ്പോൾ അവനു മിണ്ടാൻ ഒരു മടി)

Am fine ചേച്ചി

ശരണ്യ കുളി കഴിഞ്ഞ് വന്ന് എല്ലാവരും ചായ കുടിച്ചു.

രശ്മി: എടാ എനിക്ക് നിൻ്റെ ഒരു സഹായം വേണം

ശരണ്യ : എന്നാടി പറ. എന്നോട് എന്തിനാ ഈ മുഖവുര..

രശ്മി: എടാ അവൻ എന്തോ... രാവിലെ എഴുന്നേൽക്കുമ്പോൾ

സ്വപ്നം കാണുന്നു. പിന്നെ ഞെട്ടി എഴുന്നേൽക്കുന്നു. എന്താണെന്ന് മനസ്സിലാവുന്നില്ല. നീ ഒന്ന് അവനോട് സംസാരിക്കു. അവനു ഈയിടെ ആയി ഒരു കാര്യത്തിലും താൽപര്യം ഇല്ല. എപ്പോഴും മൂഡ് ഓഫ് പോലെ ആണ്.

ശരണ്യ : നീ പേടിക്കണ്ട മുത്തെ ഞാൻ ഇല്ലെ ഇവിടെ.

രശ്മി: thanks daa.. എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ടായിരുന്നു.

💬 Comments

View all comments