0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 2

Author : sanjuguru Read All Parts 1.6K

നിമിഷം തന്നെ അവൻ എന്നെ വിളിച്ചു.

എനിക്ക് സന്തോഷവും കരച്ചിലും എല്ലാം കൂടി എന്തുപറയണമെന്ന് ഒരു പിടിയുമില്ലായിരുന്നു. അവനും സൈലന്റായിരുന്നു.  ഇടറിയ ശബ്ദത്തിൽ അവൻ പറഞ്ഞു

"നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തടി ഞാൻ "

അതുകേട്ടതും എന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഞാൻ കരച്ചിലടക്കി വിക്കി വിങ്ങി പറഞ്ഞു

"ഞാനും. ആകെക്കൂടെ എനിക്ക് പ്രാന്ത് പിടിച്ചപോലെയായി  എനിക്ക്. "

"ഇനി എന്നെ വിട്ടു പിരിഞ്ഞു പോകുമോ ?" അവന്റെ നിശ്കളങ്കമായ ചോദ്യത്തിൽ ഞാൻ പതറി.

എന്തുപറയും ഞാൻ. എത്രകാലം പോകും ഈ ബന്ധം എനിക്കറിയില്ല. ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയായി. മനസില്ല മനസ്സോടെ ഞാൻ പറഞ്ഞു "ഇല്ലടാ. ഞാനുണ്ടാകും ഇനിയെന്നും. "

എന്താണിവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. എന്നിൽ ഒരുപാടു മാറ്റങ്ങൾ വന്നിരിക്കുന്നു. ഇത് വെറും സൗഹൃദമല്ല എന്ന് ഞാൻ ആ നിമിഷം മനസിലാക്കി. അതെ ഞാൻ അവനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ എന്തുകൊണ്ട് ?.  എന്റെ ഇക്കാ എന്നെ പൊന്നുപൊലെയല്ലേ നോക്കുന്നത്.  എല്ലാ സുഖങ്ങളും സന്തോഷങ്ങളും നൽകുന്നുണ്ട്. പിന്നെ ഞാനെന്തിന് അവനെ. ഒരു സ്ത്രീക്ക് ഒരു പുരുഷനെ മാത്രമല്ലെ സ്നേഹിക്കാൻ കഴിയൂ... പിന്നെ ഞാനെന്താ ഇങ്ങനെ, രണ്ടു പുരുഷന്മാരെ ഒരേ സമയം ആത്മാർത്ഥമായി മോഹിക്കുന്നു. ഞാൻ വീണ്ടും കണ്ണീരുഴുക്കികൊണ്ടു അവനോടു സംസാരിച്ചുകൊണ്ടിരുന്നു. ഒരുപക്ഷെ എന്റെ കരച്ചിലിൽ നിന്ന് അവൻ മനസിലാക്കി കാണുമോ ഞാനവനെ മോഹിക്കുന്ന കാര്യം. അവനും എന്നോട് വളരെ മൃദുവായ ഒരു സമീപനമാണ് കാണിച്ചുകൊണ്ടിരിക്കുന്നതു.  പലപ്പോഴും സംസാരത്തിൽ ഞാൻ ഒരു കാമുകിയെ പോലെ അവനോടു പെരുമാറുന്നുണ്ടോ  എന്ന് എനിക്ക് സംശയമായി.

അങ്ങനെയങ്ങനെ

💬 Comments

View all comments