0%

Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 4

Author : sanjuguru Read All Parts 1.3K

ഏതു ഘട്ടത്തിലും സംരക്ഷിക്കും എന്ന ഒരു വിശ്വാസം ഇപ്പൊ എനിക്കുണ്ട്.  ഞങ്ങൾ അവിടെ കുറച്ചു നേരം നിശബ്ദരായി തന്നെയിരുന്നു. എന്റെ വീട്ടിലെ കാര്യങ്ങൾ എന്തായി കാണുമോ എന്തോ ?.  അതൊന്നും ആലോചിക്കാനുള്ള ഒരു മനസ്സ് ഇപ്പൊ എനിക്കില്ല.

സമയം ഇപ്പൊ ഏകദേശം ഒരു 7 മണി ആയിക്കാണും.  നബീൽ വന്ന് നമ്മുക്ക് വേഗം പോകാമെന്നു പറഞ്ഞു. ഞങ്ങൾ എല്ലാം റെഡിയായി വണ്ടിയിൽ കേറി.  നേരെ വിഷ്ണുവിന്റെ വീട്ടിലേക്കാകും യാത്ര. അവിടെ ചെന്നിട്ടു വേണം ഒന്നു കുളിച്ചു ഉഷാറാകാൻ. ദേഹമാകെ അഴുക്കാണ് കൂടാതെ വിയർത്തു നാറുന്നു. ഞങ്ങൾ നേരെ ചെന്നു വിഷ്ണുവിന്റെ വീട്ടിലേക്കു കേറി.  ആരും കാണാതെ അവർ എന്നെ വീടിനുള്ളിലേക്ക് കൊണ്ടുപോയി.

വിഷ്ണു : ഷെമീന...  മേലേ ആ കാണുന്നതാണ് എന്റെ മുറി. അവിടെ പോയി കുളിച്ചു ഫ്രഷ് ആയിക്കോളൂ.  ഞങ്ങൾ പുറത്തുപോയി എന്തെങ്കിലും കഴിക്കാൻ വാങ്ങിയിട്ട് വരാം. ഇർഫാൻ ഇവിടെ നിനക്ക് കൂട്ടുണ്ടാകും.

നബീൽ : ചെല്ല്.  ഞങ്ങൾ പോയിട്ട് വരാം.  പിന്നെ ഞങ്ങൾ അല്ലാതെ ആരു വന്ന് വിളിച്ചാലും വീടിന്റെ വാതിൽ തുറക്കണ്ട.

അവർ ഇതുംപറഞ്ഞു വീട് പൂട്ടി പോയി.  ഞാനും ഇർഫാനും മുകളിലത്തെ റൂമിലേക്ക്‌ പോയി.  നല്ല വൃത്തിയായി സൂക്ഷിക്കുന്ന റൂം ഡബിൾ ബെഡ് ഉണ്ട് അറ്റാച്ഡ് ബാത്രൂം ഉണ്ട്.  എല്ലാ സൗകര്യങ്ങളും ഉണ്ട്.

ഇർഫാൻ : ബാബി,  ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ കയ്യിൽ. ?

ഞാൻ : ഒരു മാക്സിയും ഒരു പർദ്ദയും ഉണ്ട്.  പർദ്ദ എന്റെ ഉമ്മാടെ ആണ് എന്നാലും എനിക്ക് പാകമാകും.

ഇർഫാൻ : അങ്ങനെയാണെങ്കിൽ കുളിക്കുമ്പോൾ ഈ

💬 Comments

View all comments