Chapter Title : നന്മ നിറഞ്ഞവൾ ഷെമീന 7
എല്ലാം എടുത്തു പുറത്തിറങ്ങി. രാത്രി ഒരു രണ്ടര മണി ആയിട്ടുണ്ടാകും. അവിടുന്നു ഞങ്ങൾ ബൈക്കിൽ നബീൽ ശെരിയാക്കിയ പുതിയ മുറിയിലേക്ക് മാറി. അതൊരു പഴയ ലോഡ്‌ജുപോലെയുള്ള സെറ്റപ്പ് ആയിരുന്നു. ഒരു ഒറ്റമുറി ആയിരുന്നു. ബാത്റൂം അറ്റാച്ഡ്. വേറെ ഒന്നുമില്ല. ഇർഫാന്റെ റൂമിനെക്കാൾ സൗകര്യം കുറവായിരുന്നു. ഇതുപോലുള്ള വേറെയും മുറികൾ ഉണ്ട് അവിടെ. ഫാമിലിയായി വരെ ആളുകൾ അവിടെ താമസിക്കുന്നുണ്ട്. പിന്നെ കുറെ ബാച്‌ലർസ് മുറികളും. രാത്രി ആയതുകൊണ്ട് ആരും ഉണ്ടായിരുന്നില്ല അവിടെ. മേലേ ഒരറ്റത്തെ മുറിയാണ് ഞങ്ങളുടേത്. മുറിയിൽ നിന്നു പുറത്ത് വരാന്തയിൽ ഇറങ്ങിയാൽ റോഡിലെ കാഴ്ച കാണാം.
ഞങ്ങൾ മുറിയിൽ കയറി വാതിലടച്ചു കിടന്നുറങ്ങി. ഇനി രണ്ടു ദിവസം അതിനകത്തു അത് കഴിഞ്ഞാൽ നാട്ടിൽ പോകാം. രാവിലെ കുറച്ച് നേരത്തെ എഴുനേറ്റു നബീൽ പോകാൻ വേണ്ടി തയ്യാറായിക്കൊണ്ടിരുന്നു. ഞാൻ ബെഡിൽ തന്നെ ചമ്രം പടിഞ്ഞിരുന്നു. അവൻ എന്റെ അടുത്തുവന്നു ചേർന്നിരുന്നു. പെട്ടന്ന് ആരോ കതകിൽ വന്നു മുട്ടി. നബീൽ പോയി വാതിൽ തുറന്ന്. ഒരു ചെറിയ പയ്യനായിരുന്നു. പേര് സെന്തിൽ. രാവിലത്തെ ഭക്ഷണം തരാൻ വന്നതായിരുന്നു. കണ്ടിട്ട് ഒരു പന്ത്രഡ് പതിമൂന്നു വയസ്സ് കാണും. എന്റെ അരക്കൊപ്പമേയുള്ളു. നബീൽ എനിക്ക് അവനെ പരിചയപ്പെടുത്തി. അവന്റെ തമിഴ് എനിക്ക് ചെറുതായി മനസിലായി.ഭക്ഷണം താഴെ ഹോട്ടലിൽ ഏൽപ്പിച്ചിട്ടുണ്ട് അതവൻ കൊടുന്നു തരുമെന്ന് പറഞ്ഞു. അവൻ ആ പൊതി തന്ന് പോയി. അവിടെയുള്ള ആളുകളോട് ഞാൻ നബീലിന്റെ സഹോദരിയാണെന്നാ പറഞ്ഞിട്ടുള്ളത്. ആരെങ്കിലും ചോദിച്ചാൽ അങ്ങനെ പറഞ്ഞാൽ മതി. അതികം പുറത്തൊന്നും ഇറങ്ങേണ്ട എന്നും പറഞ്ഞ് നബീൽ ഭക്ഷണം കഴിച്ചിറങ്ങി.
ഞാൻ
💬 Comments
View all comments