Chapter Title : നന്മനിറഞ്ഞ ഡെവിൾ 1 [Kamadevan]
ആ സ്കൂൾ കെട്ടുന്ന കാര്യം അല്ലെ? ഗവൺമെന്റ് സൈഡിൽ നിന്ന് അത് നടക്കുമെന്ന് തോന്നുന്നില്ല. പക്ഷെ ഞാൻ സ്വന്തമായി ഒരെണ്ണം തുടങ്ങാൻ നോക്കുന്നുണ്ട്.”
അവരുടെ കണ്ണിൽ സന്തോഷവും അത്ഭുതവും നിറഞ്ഞു.
ഹരി തുടർന്നു…
“ഞാൻ പിന്നെ നിങ്ങളുടെ നാട്ടിലേക്കുള്ള ബസ് സർവീസ് തുടങ്ങാൻ ഉത്തരവ് വാങ്ങിയിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ച മുതൽ നിങ്ങൾക്ക് യാത്രാബുദ്ധിമുട്ട് ഉണ്ടാവില്ല.
പിന്നെ കുട്ടികൾ എല്ലാം തൽക്കാലം ബസ്സിൽ ടൗണിലെ സ്കൂളിൽ പോയി വരട്ടെ. നമുക്ക് പെട്ടെന്ന് തന്നെ നമ്മുടെ സ്കൂളിന്റെ പണി തുടങ്ങാം.”
അത് കേട്ട് എല്ലാവരും ഹരിയെ ഒരു ദൈവത്തെപ്പോലെ നോക്കി. സന്തോഷം കൊണ്ട് അവരെല്ലാം ഹരിയുടെ കാൽ തൊട്ട് വണങ്ങി.
അവരെ എല്ലാം സമാധാനിപ്പിച്ച് ഹരി കാറിൽ കയറി യാത്ര തുടങ്ങി.
കാർ മുന്നോട്ട് പോയി ഒരു കാട്ടുപാതയിൽ എത്തി നിർത്തി, ഹരി കാറിൽ നിന്നും ഇറങ്ങി. എന്നിട്ട് ഡ്രൈവറുടെ അടുത്തായി പറഞ്ഞു…
“ഡാ, ആ ചാക്ക് എടുത്ത് ആ കാട്ടിലേക്ക് ഇട്ടേക്ക്…”
ഡ്രൈവർ അയാളുടെ ഉത്തരവ് അനുസരിച്ചു.
*********************************************************
2 ദിവസത്തിന് ശേഷം
കാട്ടിൽ വിറകെടുക്കാനായി പോയ സ്ത്രീക്കൂട്ടം, കാട്ടുവഴിയുടെ അവിടെ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധിച്ചു. ആ ഭാഗത്ത് നോക്കിയപ്പോൾ ഒരു കെട്ടിയ ചാക്കിൽ നിന്നും രക്തം കട്ടപിടിച്ച് കിടക്കുന്നതായും ഈച്ച പറക്കുന്നതായും കണ്ട് ഉടനെ നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാരും, പോലീസുകാരും, മെഡിക്കൽ ടീമും എല്ലാവരും നിമിഷനേരം കൊണ്ട് ആ സ്ഥലം മുഴുവൻ ഒത്തുകൂടി.
അങ്ങനെ പോലീസും നാട്ടുകാരും മെഡിക്കൽ സംഘവും ചേർന്ന് ചാക്കിന് ചുറ്റും കൂടി നിന്നു.
ചാക്കിന്റെ കെട്ടഴിക്കാൻ ഒരു പോലീസുകാരൻ മുന്നോട്ടുവന്നു. ചുറ്റും
💬 Comments
View all comments