Chapter Title : നന്മയുടെ പാപങ്ങൾ [ജഗ്ഗു]
ഡി പോടീയെന്നൊക്കെയാണല്ലൊ വിളിച്ചിരുന്നെ പോയി കുളിച്ചിട്ടു വാടാ കുരങ്ങാ എനിക്ക് പോണം
"ഇത്ത പൊതിഞ്ഞ് വെച്ചിട്ട് പൊക്കോ
"അപ്പൊ നീയിന്നെന്നെ കൊണ്ടാക്കുന്നില്ലേ?
"സമയം പോയി എനിക്ക് പെട്ടെന്ന് പോണം
"ശെരി ഇന്ന് ലാസ്റ്റാണ് നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം
"ശെരി രാജാവെ
"പോടാ പോടാ
'അഹാന ഓഫിസിലേക്കും,അമീർ കോളേജിലേക്കും യാത്രയായി.ഒരു പഴയ സുസുകി ബൈക്കായിരുന്നു അമീറിന്റെ ഷകഡം
"ഡാ സുനി എക്സാം ഡേറ്റ് ആയോ?
"നീ അറിഞ്ഞില്ലെ മൈരെ അടുത്ത രണ്ടിന് ഫൈനൽ എക്സാം തുടങ്ങും നീയിന്നലെ ഇല്ലായിരുന്നല്ലെ അതാണ് അറിയാത്തെ
"ഇന്നലെ അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടായിരുന്നളിയാ
"മ്മ് വാ ക്ലാസ്സ് തുടങ്ങാറായി
"അവന്മാരൊക്കെ എത്തിയോ?
"അവന്മാരൊക്കെ നേരത്തെ എത്തി
'ഇനി ഏതാനും ദിവസങ്ങൾ കൂടിയേ ക്ലാസുള്ളു അത് കഴിഞ്ഞാൽ ഫൈനൽ എക്സാമാണ്.കോളേജ് വിട്ട് വീടെത്തിയ അമീർ തിടുക്കത്തിൽ ഡ്രസ്സ് മാറുന്നത് കണ്ടപ്പോഴാണ് ഉമ്മയുടെ ചോദ്യം
"ഡാ നീയിന്ന് അഹാനയെ ഓഫിസിൽ കൊണ്ടാക്കിയില്ലെ?
"ഇല്ലുമ്മ എഴുന്നേറ്റപ്പോൾ ലേറ്റായി
"നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ നേരത്തെ എഴുന്നേൽക്കാൻ നാളെ മുതൽ നേരത്തെ എഴുനേൽക്കണം
"ഓഹ്
'പ്രായം ഇത്രയായെങ്കിലും അവൻ ഉമ്മയോട് എതിർവാക്ക് പറയാറില്ല
"വല്ലതും കഴിച്ചിട്ട് പോടാ മോനെ
"എനിക്ക് വിശപ്പില്ലുമ്മ പ്ലീസ്
"മ്മ് പൊക്കോ
'അവൻ ഗ്രൗണ്ടിലേക്കാണ് വണ്ടിയുമെടുത്ത് പാഞ്ഞത്.കോളേജ് വിട്ടു വന്നാൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി അതാണ് പതിവ്
"പെട്ടെന്ന് വാടാ അമീറെ നിന്നെ എപ്പോഴേ ടീമിലെടുത്തു
"ദാ വരുന്നിക്കാ ഈ ബൂട്ടൊന്നിട്ടോട്ടെ
'മഞ്ചാടിമുക്ക് ഫുട്ബോൾ ടീമിന്റെ സെന്റർ ഫോർവേഡ് ആയിരുന്നു അമീർ.ടീമിന്റെ നെടുംതൂണ്.തളരാത്ത പോരാളി അങ്ങനെയാണ് ഫുട്ബോൾ കളിയിൽ സുഹൃത്തുകൾക്കിടയിൽ അവൻ അറിയപ്പെട്ടിരുന്നത്.തന്റെ ടീമിന്
💬 Comments
View all comments