Chapter Title : നരകത്തിലേക്കുള്ള വഴി
സ്വഭാവം വെച്ച് എന്നാ പറയുന്നേ എന്നാ പ്രവര്ത്തിക്കുന്നെ എന്ന് അറിയാന് പറ്റത്തില്ല . സാലി ഓരോന്ന് പതം പറഞ്ഞു എങ്ങലടിക്കുവാണ്. ജോസുട്ടി അവളുടെ അടുത്തിരുന്നു തല അവന്റെ തോളത്തേക്ക് ചായ്ച്ചു വെച്ചു'. ഭാഗ്യത്തിന് എതിര്പ്പൊന്നും ഉണ്ടായില്ല
" കരയാതെ കുഞ്ഞേച്ചി ..എല്ലാം നേരെയാകും ...ഞാനിന്നലെ വല്യെച്ചീടെ അടുത്ത് പോയാരുന്നു ..ഇച്ചിരി പൈസ തരാന്ന് പറഞ്ഞു ..ഞാനും ഒരു ചിട്ടി ചേര്ന്നിട്ടുണ്ട് ബാങ്കില് ...അന്പതിന്റെ ..അത് വട്ടമെത്തുമ്പോ പിടിച്ചാ മൊത്തം തൊകേം കിട്ടും ...ഇനി അത് നോക്കുന്നില്ല ...പിടിക്കാന് പോകുവാ ...ഒള്ളത് കിട്ടട്ടെ ...നല്ല ആലോചന വന്നാ നമുക്ക് നടത്തണം '
സാലി ആദ്യം കാണുന്ന പോലെ അവനെ കണ്ണും മിഴിച്ചു നോക്കി . അവളുടെ കണ്ണില് നിന്ന് കണീര് കുടുകുടാന്നു വന്നു. ജോസുട്ടി അവളുടെ നെറ്റിയില് ഉമ്മ വെച്ചിട്ട് ആ കണ്ണീര് തുടച്ചു
" ഇനി എന്നാ നല്ല ആലോചന വരാനാടാ ജോസുട്ടി ...നല്ല പ്രായം എല്ലാം കഴിഞ്ഞില്ലേ ..ഇനി വരുന്നൊരു വല്ല രണ്ടാം കെട്ടുകാരോ മുതുക്കന്മാരോ ആരിക്കും ..ഇന്നാള് വന്ന പോലെ ' സാലി അവന്റെ തോളത്തേക്ക് ഒന്ന് കൂടി ചാഞ്ഞു
" അതൊന്നുമല്ല കുഞ്ഞേച്ചി ...നല്ല ഒരു ചെറുക്കന് വരും ..രാജകുമാരനെ പോലെ .... എന്റെ കുഞ്ഞേച്ചി സുന്ദരിയല്ലേ " ആദ്യമായി സാലി ജോസുട്ടി എന്ന് വിളിച്ചതിന്റെ സന്തോഷം അവന്റെ വാക്കുകളില് പ്രകടമായി . ആദ്യമായല്ല ...കുഞ്ഞിലെ ഒക്കെ അങ്ങനെയായിരുന്നു ...കൂടെ പഠിച്ചവരുടെ ഒക്കെ കല്യാണം കഴിഞ്ഞപ്പോള് തുടങ്ങിയാണ് സാലിക്ക് ദേഷ്യോം ഒക്കെ വരാന് തുടങ്ങിയത് .അത് ഓരോ വര്ഷം പ്രായം കൂടുന്നത് അനുസരിച്ച്
💬 Comments
View all comments