Chapter Title : നരകത്തിലേക്കുള്ള വഴി
നോക്കിയാലോ . വിവരങ്ങളറിയാത്തോണ്ട് ആകെപ്പാടെ വിഷമമാ . കുഞ്ഞേച്ചി വിളിക്കാതെ ചെല്ലന്നല്ലേ പറഞ്ഞിരിക്കുന്നെ ...അവളോട്ടു വിളിച്ചുമില്ല . എന്തേലും കുഴപ്പമുണ്ടെ വിളിക്കാന്നല്ലേ പറഞ്ഞെ ...കുഴപ്പം ഒന്നും കാണത്തില്ലാരിക്കും
" മുപ്പതു രൂപ '
ജോസൂട്ടി ഓട്ടോ നിർത്തി തിരിഞ്ഞു നോക്കി പറഞ്ഞു
!!കർത്താവെ അമ്മച്ചി !!!
റോസമ്മ ഇറങ്ങിയതും അവൻ ഓട്ടോ മുന്നോട്ടെടുത്തു . റോസമ്മ കമ്പിയിൽ നിന്ന് വിട്ടില്ലാത്തോണ്ട് വേച്ചു വീഴാൻ പോയി
' നീ വീട്ടിലേക്കു വാ ...."
"അതമ്മച്ചി ..ഞാൻ വന്നോളാം '
" നീ വരാതെ ഞാനീ ഓട്ടോയിൽ നിന്നിറങ്ങില്ല "
റോസമ്മ ഓട്ടോയിലേക്കു വീണ്ടും കേറി
'അമ്മച്ചി ഇറങ്ങു ഞാൻ വരാം "
അവൻ ഓട്ടോ ഒതുക്കി നിർത്തി ഇറങ്ങിയേ പിന്നെയാണ് റോസമ്മ വണ്ടിയിൽ നിന്നിറങ്ങിയത് .
"കുഞ്ഞേച്ചി എന്തിയെ അമ്മച്ചി ?"
ജോസൂട്ടി വീട്ടിൽ കേറിയ ശേഷം ചോദിച്ചു
' അവൾ എന്തോ വാങ്ങണമെന്ന് പറഞ്ഞു പോയതാ ...കൂട്ടിനു ജോളീമുണ്ട് "
അമ്മച്ചി ഒന്നും പറയുന്നില്ല . ജോസൂട്ടിക്ക് അൽപം ആശ്വാസമായി . എന്നാലും താൻ പോയി കഴിഞ്ഞു ഇവിടെന്നാ സംഭവിച്ചു എന്നറിയാനും പറ്റുന്നില്ല .
" നീ മുണ്ടു മാറീട്ടു വാ ...ഞാൻ ചോറ് ചൂടാക്കട്ടെ "
ജോസൂട്ടി ചായിപ്പിൽ പോയി മുണ്ടു മാറിയിട്ടിട്ടു വന്നപ്പോഴേക്കും റോസമ്മ അടുക്കളയിൽ കേറിയിരുന്നു
അവൻ അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ പടിയിൽ ഇരുന്നു
" അമ്മച്ചിയെന്നാ ഈ സാരി ഒക്കെ ഉടുത്തോണ്ട് ? ആളെ മനസിലായില്ല '
" ആളെ മനസ്സിലായാൽ നീ ഓട്ടം വരുവോ ? ഇത് സാലീടെ
💬 Comments
View all comments