നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ]

📝 Ongoing

👁 42590 views ❤ 138 likes 💬 14 comments

ഞാന്‍ ആദ്യമായ് എഴുതുന്ന കഥയാണ് .
ഒരു പരീക്ഷണം .പ്രിയപ്പെട്ട എഴുത്തുകാരായ ജോ,മന്ദന്‍ രാജാ,നീന  ,കട്ടകലിപ്പന്‍ അങ്ങനെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം .

''നഷ്ടപ്പെട്ട നീലാംബരി ''
Nashttapetta Neelambari | Author : Kakka Karumban

"അച്ചേ......''

കരഞ്ഞു കലങ്ങിയ ആ വിളികേട്ടു തിരിഞ്ഞ നന്ദന്‍ കണ്ടു ...
കലങ്ങിയ കണ്ണുകളാല്‍ തന്‍റെ അടുത്തേക്ക് ഓടി അടുക്കുന്ന മോളുട്ടിയെ...
തന്‍റെ എല്ലാ മേല്ലാംമായ മകള്‍ .
അടുത്തെത്തിയ മോളൂട്ടിയെ കോരിയെടുത്ത് മുത്തമൂട്ടുമ്പോള്‍
നന്ദന്‍റെ കണ്ണുകള്‍ തിരയുന്നു ണ്ടായിരുന്നു മറ്റൊരു മുഖത്തെ

"അനുവിനെ ...''

"അച്ചേ ...."

വീണ്ടും ആ വിളി നന്ദനെ മോളൂട്ടിയിലേക്ക് തിരിച്ചു

"അചേ എവിടായിരുന്നു ഇത്ര നാള്‍ .....അച്ചേനെ കാണാതെ
മോളൂട്ടി എത്ര വിഷമിചെന്ന് അറിയോ...."

"അച്ചേ വന്നില്ലേ എന്‍റെ മോളുട്ടിയെ കാണാന്‍ ..."

കണ്ണുകള്‍ തുടച്ചു നന്ദനോട്‌ പരിഭവം പറഞ്ഞ മോളൂട്ടിയെ ഒന്ന് കൂടെ മുത്തമൂട്ടി നന്ദന്‍

"മോളൂട്ടിയെ ഒരുപാട് കാലം കാണാതിരിക്കാന്‍ ഈ അച്ചക്ക് കഴിയില്ല മോളൂസേ ...."

അതല്ലേ അച്ചേ ഓടി എത്തിയത് .....

''അല്ലേലും മോളുട്ടിക്ക് അറിയാരുന്നു അച്ചേ ഇന്നുവരൂന്ന്...
മോളൂട്ടി അമ്മയോട് പറഞ്ഞിരുന്നു അച്ചേ ഇന്നു നമ്മളെ കൂട്ടികൊണ്ടുപോകാന്‍ വരൂന്ന് .....''

"അയ്യോ അച്ചേ അമ്മയെ കണ്ടില്ലല്ലോ മോളു വിളിക്കാവേ "

''അമ്മേ അച്ചേ വന്നു... ''

അച്ചേ എത്തിയത് അമ്മയെ അറിയിക

📚 Chapters

1 published

Related Stories

💬 Comments

View all comments