0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 1379

ശിവാ നിന്റെ പെണ്ണ് രാത്രി സ്റ്റേഷനിൽ കിടക്കണത് കാണാൻ വയ്യാത്ത കൊണ്ട ഈ രാത്രി കൊണ്ടുവന്നത്. വനിതാപോലീസ് രാത്രി ഡ്യുട്ടിക്ക് ഇല്ലാത്ത കൊണ്ടാട്ടോ ഞങ്ങള് തന്നെ വന്നേ....വേറൊന്നും തോന്നല്ലേ....പൊലീസുകരിൽ ഒരാൾ ശിവേട്ടനെ നോക്കി പറഞ്ഞു.

അയ്യോ അതിനെന്നാ സാറേ....ഇത്രേം ഒക്കെ ചെയ്‌തു തന്നില്ലേ എനിക്ക് വേണ്ടി. ഒത്തിരി നന്ദിയുണ്ട്ട്ടോ....ശിവേട്ടൻ കൈകൂപ്പിപ്പൊയി. ആ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞത് ഞാൻ കണ്ടു.

എതാണും സ്വന്തം പെണ്ണിന്റെ കാര്യം വരുമ്പോ തീർത്തും ദുർബലൻ ആകുമെന്ന് പറയുന്നത് ആ നിമിഷം ഞാനറിഞ്ഞു. വെറുതെയല്ല ശത്രുക്കൾ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോയി വിലപേശുന്നത്.

നീയെന്നാടാ ഞങ്ങളോട് കണക്ക് പറയുന്നോ???? പൊലീസുകാർ ശിവേട്ടനെ തോളിലൊരു തട്ട് തട്ടിയിട്ടു പോകാനായി ഇറങ്ങി. എല്ലാരോടും യാത്ര പറഞ്ഞിട്ട് അവർ പോയി.

അവർ റോഡിലെത്താറായിക്കാണും. ഞാനിപ്പോ വരാവേ എന്നും പറഞ്ഞുകൊണ്ട് ശിവേട്ടനും മിറ്റത്തേക്ക് ചാടിയിറങ്ങി.

സോജാ അവനെ വിടല്ലേ....ഒരു പന്തികേട് തോന്നിയ ഗോപേട്ടൻ അച്ഛനെയൊന്നു നോക്കിയിട്ട് മുറ്റത്തേക്ക് പുറകെ ചാടി. എന്റെയച്ഛനെ ഗോപേട്ടൻ മാത്രമേ സോജാന്നു വിളിക്കാറുള്ളൂ. നാട്ടുകാർക് മൊത്തം സോജേട്ടനാണ്. ഒഫിഷ്യൽ പേര് ജോസഫ്‌ എന്നത് എന്റെ ഇനിഷ്യലിൽ മാത്രമേ ഒള്ളൂനാ തോന്നുന്നെ. അച്ഛനാണെങ്കിൽ ഗോപാലകൃഷ്ണൻ എന്ന പേരും പരിഷ്‌കരിച്ചു ഗോപാ....ഗോപീ...കൃഷ്ണാ എന്നിങ്ങനെ പല പേരുമാക്കി. ഇപ്പൊ പുള്ളിയുടെ പേര് എന്ത് വിളിക്കണം എന്നായിരിക്കും സീതേച്ചിയുടെ പ്രോബ്ലം. ഞാൻ അറിയാതെ ചിരിച്ചുപോയി.

മുറ്റത്തിറങ്ങിയതും ഗോപേട്ടൻ ചാടി ശിവേട്ടന്റെ കൈക്ക് പിടിച്ചു. അച്ഛനും.

ടാ നീയീ പാതിരാത്രി ഇതെങ്ങോട്ടാ????ഇരുവരും ഒന്നിച്ചാണ് ചോദിച്ചത്.

ഏയ് എങ്ങോട്ടുമില്ല.

പിന്നെ????

എന്റെ സോജേട്ടാ.... ഞാനാ പോലീസുകാർക്ക് എന്തെങ്കിലും ഒന്നു കൊടുത്തിട്ട് വരട്ടെ. ഒരു ചായകുടിക്കാൻ ഉള്ളതെങ്കിലും. ഒന്നുമില്ലേലും രാത്രിക്ക് രാമാനം അവളെയെനിക്ക് കൊണ്ടൊന്നു തന്നതല്ലേ അവര്.... ശിവേട്ടന്റെ വക വീണ്ടും സെന്റി.

ഇരുവർക്കും ഒരുപോലെ കണ്ഫ്യുഷൻ. എങ്കിലും കൈ വിട്ടു. ശിവേട്ടൻ പെട്ടെന്ന് ഇരുട്ടിലേക്ക് ഓടി.

ടാ ലൈറ്റ് എടുത്തോണ്ട് പോടാ....അച്ഛന്റെ ഡയലോഗ് ഞങ്ങള് മാത്രം വ്യക്തമായി കേട്ടു.

സോജാ അവനെന്തെങ്കിലും??? ഗോപേട്ടൻ അച്ഛനെ നോക്കി.

ശിവേട്ടൻ വല്ല പ്രശ്നവും ഉണ്ടാക്കുമോ എന്നതായിരുന്നു ഗോപേട്ടന്റെ പേടി. എന്റെയും.കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ആണൊന്ന് പറയാൻ പറ്റില്ലല്ലോ.

ഏയ്‌....അവൻ

💬 Comments

View all comments