Chapter Title : നവവധു 10 [JO]
അവിടെയും ആരും ഫോൺ എടുത്തില്ല. എല്ലാം കൂടി എവിടെ പോയി തോലഞ്ഞോ ആവോ....ഏത് നേരത്താണോ ആ ഒഴിഞ്ഞ കോണിൽ കൊണ്ടുപോയി വീട് വെക്കാൻ ശിവേട്ടന് തോന്നിയത്????അടുത്തെങ്ങും ഒറ്റ മനുഷ്യൻ പോലുമില്ല....പൂറ്.... വീട്ടുകാരെയും നാട്ടുകാരെയും ഞാൻ ഒരു കാരണവും ഇല്ലാതെ വെറുതെ തെറിയും പറഞ്ഞുകൊണ്ട് ഞാൻ ഓടി. ആരും കേൾക്കുന്നില്ലങ്കിലും എന്തോ അത് നിർത്താൻ എനിക്ക് കഴിയുന്നില്ല. പെട്ടെന്ന് ഞാൻ കവലയിലെ അറിയാവുന്ന ഓട്ടോക്കാരെ വിളിച്ചു. സംഭവം എനിക്കറിയാവുന്നത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു....
നാട്ടിൻപുറത്തെ ഏക ഗുണം ഇതാണ്. ഒരാൾ അറിഞ്ഞാല് ആ നാട് മൊത്തം അറിഞ്ഞോളും. ഒരു വീട്ടിൽ ഒരു പ്രശ്നമാണ് എന്നറിഞ്ഞാൽ അതാ നാടിന്റെ പ്രശനമായാണ് ഞങ്ങള് കാണാറു. ആരെങ്കിലും ഓടിച്ചെല്ലും എന്നെനിക്ക് ഉറപ്പായിരുന്നു.
ഓട്ടത്തിനിടയിൽ എവിടെയൊക്കെയോ തല്ലിയലച്ചു വീണു.... എന്തൊക്കെയോ ദേഹത്ത് കുത്തിക്കേറി. ഞാനതൊന്നും അറിഞ്ഞില്ല.... കരയുന്ന സൗമ്യേച്ചിയുടെ ഒരു രൂപം മാത്രമായിരുന്നു മനസ്സിൽ....
ഓടിക്കിതച്ചു ഞാൻ ശിവേട്ടന്റെ വീട്ടിലെത്തുമ്പോൾ ഒരു യുദ്ധതിനുള്ള ആളുണ്ട് ആ മുറ്റത്ത്. കൂട്ടം കൂടി നിക്കുന്നു. ഒരു മരണ വീടിന്റെ പ്രതീതി.
ഈശ്വരാ.....ശിവേട്ടന് എന്തെങ്കിലും????? എന്റെ ചിന്ത പോയത് ആ വഴിക്കാണ്. ഞാൻ ആ റോഡിൽ വേരുറച്ച പോലെ തറഞ്ഞുനിന്നു.
പണ്ട് ശിവൻ തല്ലിക്കൊന്ന ആരുടെയെങ്കിലും വീട്ടുകാരോ കൂട്ടുകാരോ ആയിരിക്കും.... വാളുമെടുത്തു വെട്ടാനും കൊല്ലാനും നടന്നപ്പോ ഓർത്തുകാണില്ല ഇങ്ങനെയൊരു വിധി....ആളുകള് പിറുപിറുത്തുകൊണ്ട് എന്നെ കടന്നു പോകുമ്പോ ഞാൻ ആകെ തകർന്നു നിക്കുവരുന്നു.
എന്താണ് സംഭവിച്ചത്???? ഒന്നും മനസ്സിലാവുന്നില്ല. ആ വീട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ കാലുകൾക്ക് ശക്തി ഇല്ലാത്തത് പോലെ. അതോ മനസ്സിനോ????
ജോ....എന്നെ ഞെട്ടിച്ചുകൊണ്ട് പെട്ടന്നൊരു വിളി.
ഏ.... നടുങ്ങിയാണ് ഞാൻ നോക്കിയത്.
മുറ്റത്തുനിന്നു കയറിവരുന്ന വിശാലും രണ്ടുമൂന്നു സീനിയർ ചേട്ടന്മാരും.
നീയിത് എതിലെയാടാ ഓടിയത്???? ഞങ്ങള് വരുന്ന വഴിക്കൊന്നും നിന്നെ കണ്ടില്ലല്ലോ????
ഞാൻ....പിന്നെ.....എനിക്കൊരു മറുപടി പറയാൻ കഴിഞ്ഞില്ല. എങ്ങനെ പറയും???? ഏതൊക്കെയോ ഇടവഴിയിൽ കൂടിയും ആരുടെയൊക്കെയോ പറമ്പിൽ കൂടിയുമാണ് ഞാൻ ഓടിയത്.
ശിവേട്ടന് എന്നാ പറ്റിയെ???? ആകെ വായിൽ വന്നത് അതാണ്. ചോദിച്ചപ്പോഴേക്കും ഞാൻ വിതുമ്പിപ്പോയി.
എന്താ???? ടാ.... നീയിത് എന്നാക്കെയാ പറയുന്നേ???? ശിവേട്ടന് എന്നാ പറ്റാൻ???? വിശാലിന്റെ മറുചോദ്യം.
അപ്പൊപിന്നെ????ഞാൻ
💬 Comments
View all comments