0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 1388

അവിടെ!!!

ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. പെട്ടന്നാണ് എന്റെ മനസ്സിലൊരു കൊള്ളിയാൻ പാഞ്ഞത്. ഞാൻ ഞെട്ടിത്തരിച്ചു ശിവേട്ടനെ നോക്കി.

അപ്പോൾ എന്റെ മുന്നിൽ നിന്നത് മറ്റൊരു ശിവേട്ടൻ ആയിരുന്നു. മുഖം കറുത്തു കരുവാളിച്ച വലിഞ്ഞു മുറുകിയ പേശികളുള്ള ചിരിച്ചുകൊണ്ട് പല്ലിറുമ്മുന്ന ശിവേട്ടൻ....!!!!

ജോക്കുട്ടൻ പേടിച്ചോ???? ചോദിച്ചതും ശിവേട്ടൻ ഒരു പൊട്ടിച്ചിരി.

ഞാൻ ബോധംകെട്ടു വീണില്ല എന്നേയുള്ളു. ശിവേട്ടൻ അപ്പോഴും ചിരിക്കുകയാണ്...ഉറക്കെ.... ഉറക്കെയുറക്കെ....ഒരു ഭ്രാന്തനെപ്പോലെ....

ആ ചിരിയിൽ രക്തത്തിന്റെ മണമുണ്ടായിരുന്നു....!!!!

അതൊരു കൊലച്ചിരിയായിരുന്നു....!!!!

അപ്പോൾ ശിവേട്ടന് മറ്റൊരു മുഖമായിരുന്നു.... ചെകുത്താന്റെ മുഖം..!!!!!!

(തുടരും...)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം ബാക്കിഭാഗം

ഹൃദയപൂർവ്വം നിങ്ങളുടെ ജോ

💬 Comments

View all comments