Chapter Title : നവവധു 12 [JO]
തോന്നുന്നു. ഇടതുകൈ കൊണ്ട് അവളുടെ വയറിൽ ചുറ്റിയിരിക്കുന്ന കയ്യിൽ അവൾ ബലമായി പിടിച്ചിട്ടുണ്ട്. "സ്ഥാനം"മാറാതെ ആവണം.
എന്തായാലും മനസ്സിൽ ആ സമയത്ത് ഒട്ടും കാമം ഇല്ലായിരുന്നതിനാൽ എന്റെ കൈ എന്തായാലും ഡീസന്റ് ആയിരുന്നു. വെറുതെ ഒരു പിടുത്തം. പ്രണയം മാത്രമാണ് മനസ്സിൽ. ഇടക്ക് ആ ചുവന്ന് തുടുത്ത കവിളിൽ ഒന്ന് ചുണ്ടമർത്താൻ തോന്നിയെങ്കിലും അതിലും ഒട്ടും കാമം ഉണ്ടായിരുന്നില്ല. എന്റെ പെണ്ണാണ്....ആർക്കും വിട്ടു കൊടുക്കില്ല എന്നൊരു തീരുമാനം വിളിച്ചോതുന്നപോലെ.
രണ്ടും കൂടി ടൂർ പോയതാണോ??? ഞാൻ ചോദിച്ചു... പക്ഷേ കേട്ടില്ല.
പൂയ്.... ഞാൻ വിരലുകൾ കൊണ്ടാ വയറ്റിൽ ഒന്ന് തോണ്ടി. അവൾ ഞെട്ടിയുണർന്നു.
അവൾ പെട്ടന്നെന്റെ മുഖത്തേക്ക് നോക്കി. ആ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
അല്ല രണ്ടും കൂടി ടൂർ പോയോന്ന്.... ഞാൻ ആ നോട്ടം മറക്കാനായി വീണ്ടും ചോദിച്ചു.
ആര്??
നിന്റെ കൂട്ടുകാരീം...... പൂർത്തിയാക്കാൻ സാധിച്ചില്ല. അതിനുമുന്നേ മറുപടി വന്നു.
ആ പോയിക്കാണും. അതിനു നിനക്കെന്നാ???
നമുക്കും പോകാം....ഞാനൊരു കള്ളച്ചിരിയോടെ അവളെ നോക്കി.
അയ്യടാ.... ചെക്കന്റെയൊരു....അവളെന്നെ തല്ലാൻ നോക്കി. അവൾ എന്നെ തല്ലാനായി തിരിഞ്ഞപ്പോൾ ആ വയറിലൂടെ ഒഴുകിയ എന്റെ വിരലുകളിൽ കൂടി വൈദ്യുതി പ്രവഹിക്കും പോലെ ഞാനൊന്ന് ഞെട്ടി. വല്ലാത്തൊരു ഫീൽ.....
ഉം???? എന്റെ ഭാവമാറ്റം കണ്ട് അവൾ എന്താ എന്ന അർഥത്തിൽ തലയാട്ടി.
ഞാൻ ഒന്നുമില്ലെന്ന് കണ്ണുചിമ്മിക്കാണിച്ചു.
അവൾ അതത്ര വിശ്വസിച്ചില്ലങ്കിലും ഒന്ന് മൂളി. എന്നിട്ട് ഓങ്ങിയ കൈ പിൻവലിച്ചു തിരിഞ്ഞിരുന്നു. വീണ്ടും അതേ സ്പർശനം എന്റെ വിരലുകളെ കുളിരണിയിച്ചു. പക്ഷേ ഫോൺ അടിച്ചു കൊണ്ടേ ഇരിക്കുന്നു. മൈര്..... ഫോണുണ്ടാക്കിയവന്റെ അപ്പന് വേണം വിളിക്കാൻ...
ദേ പിന്നേം...ആരാന്നു നോക്ക് ജോക്കുട്ടാ....സഹികെട്ട് അവൾ പറഞ്ഞു.
പ്രാകിക്കൊണ്ടു ഞാൻ എണീറ്റു. ഫോൺ എടുത്തതെ ഒള്ളു. കേട്ടത് അമ്മയുടെ നിലവിളി. നെഞ്ചോന്നു കാളി. സൗമ്യേച്ചിയുടെ ഓർമയാണ് മനസ്സിൽ വന്നത്.
എന്നാമ്മേ??? ഞാൻ ചോദിച്ചത് തന്നെ വിറയലോടെ.
ഫ...എവിടെപ്പോയി കിടക്കുവാരുന്നെടാ??? പിന്നെ കേട്ടത് അച്ഛന്റെ ഗർജ്ജനം.
ഞാ...ഞാ...ഓഫീസില്.... പ്രിൻസിപ്പാള്.... ഞാൻ നിന്നു വിക്കി.(ഉള്ളത് പറയാമല്ലോ പുള്ളിയോട് ചിലപ്പോൾ സംസാരിക്കുമ്പോ എനിക്ക് ഇപ്പോഴും മുട്ട് കൂട്ടിയിടിക്കും.)
നീയെന്റെ കൊച്ചിനെ എന്നാടാ
💬 Comments
View all comments