0%

Chapter Title : നവവധു 13 [JO]

Author : JO Read All Parts 1319

വാശിയല്ല. പ്രതികാരം. ഞാൻ പതിയെ റോസിനോട് ചേർന്നിരുന്നു. അവളൊന്നു ഞെട്ടിയോ??? അവള് വിജാരിച്ച്കാണും ഞാൻ കെട്ടിപ്പിടിക്കാൻ വന്നതാണെന്ന്. അവള് പതുക്കെ നീങ്ങിയിരിക്കാൻ നോക്കി. കൂട്ടത്തിൽ കണ്ണുകൾ കൊണ്ട് ശ്രീ നോക്കുന്നു എന്ന മട്ടിലൊരു സിഗ്നലും....

എന്റെ മനസിൽ ലഡു പൊട്ടി. ആ ഒറ്റ ആഗ്യം മതിയായിരുന്നു റോസിന് എന്നോട് പ്രണയമാണെന്നു തെളിയിക്കാൻ. അത് മറ്റാരും അറിയാതിരിക്കാനുള്ള ശ്രമം. എനിക്ക് തുള്ളിച്ചാടണമെന്നു തോന്നി. എന്റെ ചുണ്ടിലൊരു ചിരി വിടർന്നു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.... ഒറ്റ മിനിട്ടുകൊണ്ടു മനസ്സ് കാമത്തിൽ നിന്ന് പ്രേമത്തിലേക്ക് വഴിമാറി. ഒപ്പം ഒരൽപ്പം പ്രതികാരവും.

അതേയ്...ഞാൻ വീട്ടിലേക്ക് പോകുവാ....നീങ്ങിയിരിക്കാൻ നോക്കിയ റോസിനെ വലിച്ചെടുപ്പിച്ചു ഞാനാ ചെവിയിൽ പതിയെ മൊഴിഞ്ഞു.

റോസാകെ കിടുങ്ങിപ്പോയി. അവള് സ്വപ്നത്തിൽ പോലും ഞാൻ ഇമ്മാതിരി ചെറ്റത്തരം കാണിക്കുമെന്നു കരുതിക്കാണില്ല. അതിലും വലിയ അമ്പരപ്പിൽ ശ്രീ ഞങ്ങളെ നോക്കുന്നത് ഞാൻ ഒളികണ്ണാലെ കണ്ടു. അവളിൽ ചെറിയൊരു അസൂയ ഉണ്ടായോ??? ഉണ്ടാവണമല്ലോ!!! എന്റെ ഉള്ളിൽ ചിരി പൊട്ടി. അവളെ കാണിക്കാൻ വേണ്ടിമാത്രം കാണിച്ച പരിപാടിയായിരുന്നു അതെന്നു ഇനി ഞാൻ പ്രത്യേകം പറയണ്ടല്ലോ അല്ലെ??? എന്തായാലും അതേറ്റു. പക്ഷേ ഞാൻ ഒന്നുകൂടി ഞെട്ടിക്കാൻ തയ്യാറാക്കിയ തിരക്കഥ....

വൈകിട്ട് വിളിക്കാട്ടോ ചക്കരെ.... പറഞ്ഞതും റോസിന്റെ കവിളിൽ എന്റെ ചുണ്ടമർന്നതും ഒന്നിച്ചായിരുന്നു. ചുടു ചുംബനം. റോസും ശ്രീയും ഒരുപോലെ ഞെട്ടി. റോസ് ചാടിയെഴുന്നേറ്റു. അതിലും വേഗം ഞാനും. അവള് ആ ഞെട്ടലിൽ നിന്നു മുക്തയാകും മുന്നേ ഞാൻ ബൈക്കിൽ കയറിയിരുന്നു. അമ്പരപ്പിൽ നിൽക്കുന്ന ശ്രീയെ നോക്കി ഒരുലോഡ് പുച്ഛവും നാണവും കലിപ്പും ഞെട്ടലും കൊണ്ടു ചൂളി നിൽക്കുന്ന റോസിനെ നോക്കി ഒരു കള്ളച്ചിരിയും വാരിവിതറിയിട്ട് ഞാൻ വീട്ടിലേക്ക് പറന്നു....

******************

ചിരിച്ചു കളിച്ചാണ് വീട്ടിലെത്തിയത്. ഒന്നുരണ്ടു തവണ മുറ്റത്തിട്ടു ബൈക്കോന്നു കറക്കി. ശെരിക്കും സ്വർഗ്ഗം കിട്ടിയ സന്തോഷത്തിലായിരുന്നു ഞാൻ. റോസിന്റെ മനസ്സുമറിഞ്ഞു , ശ്രീയോട് പ്രതികാരോം നടത്തി. മനസ്സിലൊരു മഞ്ഞുതുള്ളി വീണ സുഖം...!!!

മൂളിപ്പാട്ടും പാടിയാണ് വീട്ടിലേക്ക് കേറിയത്. ചെല്ലുമ്പോൾ എല്ലാരുമുണ്ട്. എങ്ങോട്ടോ പോകാനുള്ള പ്ലാൻ പോലെ.

ആ ദേ അവൻ വന്നൂ...അച്ചു എന്നെക്കണ്ടതും വിളിച്ചുകൂവി.

💬 Comments

View all comments