0%

Chapter Title : നവവധു 14 [JO]

Author : JO Read All Parts 990

ഇത്ര കഴപ്പ്??? ഞാൻ എല്ലാരേയും നോക്കി അലറി.

ആർക്കും മറുപടിയില്ല.

അവൾക് പരാതി ഇല്ലങ്കിൽ ഇവിടൊരുത്തനും ഒരു കോപ്പുമില്ല. ഇല്ലങ്കിൽ അതേനിക്കൊന്നു കാണണം. കണ്ടെടത്തോടെ കൊണച്ചു നടന്നു പോലീസ് പിടിച്ചോണ്ടു വന്ന എത്ര എണ്ണമുണ്ട് ഇവിടെ??? അവർക്കാർക്കും ഇല്ലാത്ത കഴപ്പോ ഇപ്പ???

മാനേജ്‌മെന്റ്ന് പോലും വായിൽ നാക്കില്ല.

നീ ക്ലാസ്സിൽ പോടീ...... അത്ര കഴപ്പ് ആർക്കാണെന്നു എനിക്കിപ്പോ അറിയണം....ഞാൻ റോസിനെ നോക്കി അലറി.

അവൾ പേടിയോടെ ചുറ്റും നോക്കി. ആർക്കും വായിൽ നാക്കില്ല. ആരും എതിർത്തില്ല. അവന്മാര് പോലും. എന്നിട്ടും അവളൊന്നു ശങ്കിച്ചു.

പോടീ...

അവൾ പതിയെ വെളിയിലിറങ്ങി. അകത്തെ എന്റെ അലർച്ച കെട്ടിട്ടാണോ എന്തോ അവളിറങ്ങിയപ്പോൾ പുറത്തൊരു കൂവൽ ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഞാൻ വീണ്ടും സാറുമ്മാരുടെ മുഖത്തേക്ക് നോക്കി. ആർക്കും മിണ്ടാട്ടമില്ല.

കുറ്റം ചെയ്തത് ഞാനാ...അതിനിപ്പോ എന്നെ തൂക്കിക്കൊന്നാലും എനിക്കൊരു ചുക്കുമില്ല. അതിന് ഒന്നുമറിയാത്ത ആ പാവത്തിനെ ഒന്നും ചെയ്യരുത്.... ഞാൻ അവളുടെ തന്തയെ നോക്കി പറഞ്ഞു.

ഇവനെ ഇപ്പൊ കോളേജിന്ന് ചാടിക്കണം....വീണത് വിദ്യാക്കി എന്നപോലെ അങ്ങേര് മാനേജ്‌മെന്റിനെ നോക്കി. അവര് പരസ്പ്പരവും നോക്കി. എന്നിട്ട് കൂടിനിന്ന് എന്തൊക്കെയോ പിറുപിറുത്തു. ഇടക്കിടക്ക് ചിലരെന്നെ പാളി നോക്കുന്നത് കണ്ടതെ ഞാനുറപ്പിച്ചു. സസ്‌പെൻഷൻ അല്ലെങ്കിൽ ഡിസ്മിസ്സൽ....

ലുക്ക് മിസ്റ്റർ ഫ്രാൻസിസ്.... ആക്ചുലി ഇതൊരു പ്രശനമാക്കണോ??? ബികോസ്.... പെണ്കുട്ടിക്ക് പരാതി ഇല്ലാത്ത സ്ഥിതിക്ക്....???പ്രിൻസിപ്പൽ അവസാനം മൗനം ഭഞ്ജിച്ചു.

അപ്പൊ എന്റെ കൊച്ചിന്റെ ഭാവി പൊക്കോട്ടെ എന്നല്ലേ....ഈ മറ്റവൻ കാരണം കൊള്ളാവുന്ന ഒരാലോചന എങ്കിലുമെന്റെ കൊച്ചിനിനി വരുവോ???

അല്ല മിസ്റ്റർ ഫ്രാൻസിസ്.... ഇതൊരു കോളേജ് തമാശയായെടുത്തു പ്രശ്നങ്ങൾ ഒഴിവാക്കുന്നതല്ലേ നല്ലത്???

ഓഹോ...അപ്പൊ എല്ലാം കൂടി ഒത്തൊണ്ടാനല്ലേ.... ശെരി...ബാക്കി ഞാൻ നോക്കിക്കൊളാം....അങ്ങേര് കട്ട കലിപ്പിൽ തന്നെയാണ്.

അല്ല അങ്ങനല്ല മിസ്റ്റർ.... ഇതാരുമറിയാതെ ഒതുക്കുന്നതല്ലേ നല്ലത്????

അങ്ങേരത് കേട്ട ഭാവം പോലും നടിക്കാതെ ചവിട്ടിക്കുതിച്ചു പുറത്തേക്കും പോയി. പുറകെ ആൽബിയുടെ ഗ്യാങ്ങും.

ഞാൻ ഒന്നുകൂടി എല്ലാരേയും നോക്കി. എന്റെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഒന്ന് ചിരിച്ചു. ബാക്കിയെല്ലാം ഒരുമാതിരി ചെകുത്താൻ കുരിശു കാണുന്ന പോലെ.... ശെരിക്കും ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത് എന്റെ ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആണെന്നെനിക്ക്

💬 Comments

View all comments