Chapter Title : നവവധു 14 [JO]
ഞാനാ അടഞ്ഞ വാതിലിലേക്ക് വെറുതെ കുറച്ചുനേരം നോക്കിനിന്നു. പിന്നെ തിരിഞ്ഞു നടന്നു. ഇപ്പോൾ എനിക്കൊരു ബോധ്യമുണ്ട്. ചേച്ചിയുടെ ഭ്രാന്ത് ഞാനാണ്. ഞാൻ മാത്രം.... ശെരിക്കും ചേച്ചിയെ ഭ്രാന്തിയായി കണ്ട ഞാനാണ് മണ്ടൻ. അല്ല ഭ്രാന്തൻ.... ചേച്ചിക്കാ ഭ്രാന്ത് വരാൻ കാരണക്കാരനായ ഭ്രാന്തൻ.... പച്ചമലയാളത്തിൽ കാമഭ്രാന്തൻ..!!!!
ആരടെ എവടെ പോയി കിടക്കുവാരുന്നെടാ??? ശിവേട്ടന്റെ കട്ടക്കലിപ്പിലുള്ള ചോദ്യമാണെന്നെ ഉണർത്തിയത്. ആദ്യമായി എന്നോട് ദേഷ്യപ്പെടുന്നതിന്നാലും കാരണം അറിയാത്തതിനാലും ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി. ഞാൻ പകപ്പോടെ ചുറ്റും നോക്കി. ആലോചിച്ചു നടന്നു ഞാൻ ഉമ്മറത്ത് എത്തിയിരിക്കുന്നു. അച്ഛനും ശിവേട്ടനുമുണ്ട്. രണ്ടുപേരും നല്ല കലിപ്പിൽ.. ഞാൻ കാര്യം മനസ്സിലാവാതെ രണ്ടുപേരെയും മിഴിച്ചുനോക്കി.
നിനക്കെന്നാ കോളേജിലൊന്നും പോകണ്ടേ??? അച്ഛൻ അതേ കലിപ്പിൽ തന്നെ ചോദിച്ചു.
ആ... ഞാൻ ഉത്തരമില്ലാതെ വിക്കി.
പിന്നെ???
ഞാൻ മറുപടി ഇല്ലാതെ മുഖം താഴ്ത്തി.
പിന്നെ എന്നാ ഉണ്ടാക്കാനാടാ നീ ചെയർമാൻ ആയത്??? ശിവേട്ടൻ ഒറ്റ അലർച്ച.
ഞാൻ കിടുങ്ങിപ്പോയി. ആദ്യമായാണ് പുള്ളി എന്നോടിങ്ങനെ. ഞാൻ പുള്ളിയെ വായുംപോളിച്ചു നോക്കി.
വായുംപോളിച്ചു നിക്കാനല്ല. മര്യാദക്ക് കോളേജിൽ പോടാ... അച്ഛന്റെ അലർച്ച.
ഇതിപ്പോ എന്നാ കോപ്പാണോ??? കോളേജിൽ പോകാത്തത് ഇതെന്താ ആഗോള പ്രശ്നം വല്ലതുമാണോ??? ആ എന്നാ മൈരേലും ആട്ടെ..ഒരാഴ്ച ആയില്ലേ..ഒന്നു പോയേക്കാം. കൂട്ടത്തിൽ റോസിനോട് ഒരു സോറീം പറയാം. ഇനിയിപ്പോ അവളെന്തിനാ??? എനിക്ക് ചേച്ചിയുണ്ടല്ലോ...അത് മതി.അതിനി ആര് എതിർത്താലും..!!!കാര്യം മനസ്സിലായില്ലേലും ഞാൻ വീട്ടിലോട്ട് നടന്നു.
കോളേജിലേക്ക് തന്നെ പോണേ.... പിന്നിൽ നിന്ന് അച്ചുവിന്റെ കൗണ്ടർ.
പോടി കൊപ്പേ... പറഞ്ഞോണ്ട് തിരിഞ്ഞത് അച്ഛന്റെ നേരെ.
എന്നാന്ന്??? അച്ഛന്റെ അടുത്ത അലർച്ച.
ങ്ഹും...ചുമൽ കൂച്ചിയിട്ടു ഞാൻ തിരിച്ചു നടന്നു. അപ്പോഴും എന്റെ പ്ലിങ്ങൽ കണ്ടുള്ള അച്ചുവിന്റെ ചിരി അച്ഛന്റെ പിന്നിൽ നിന്നും ഉയർന്നിരുന്നു. ഒളിച്ചിരുന്നാ കൗണ്ടറടിച്ചത് മറ്റവാള്.. ഛേ... ആകെ നാറി.
ഞാൻ ചെന്നതും കുളിച്ചു ഡ്രെസ്സുമെടുത്തിട്ടിറങ്ങിയതും മിനിറ്റുകൾ കൊണ്ടാണ്. ചാർജിനിട്ടിരുന്ന ഫോണെടുത്തു പോക്കറ്റിൽ തിരുകി ബൈക്കിന്റെ കീയും കറക്കി ഞാൻ പുറത്തൊട്ടിറങ്ങി. അപ്പൊ ദേ മുറ്റത്തു അച്ഛനും ശിവേട്ടനും. ഒരാവശ്യവുമില്ലാതെ ഞാൻ വീണ്ടുമൊന്നു ഞെട്ടി. എന്താണെന്നറിയില്ല ഇപ്പോ എവിടെയും ഒരു ഞെട്ടലാണ്. അല്ല കോഴി
💬 Comments
View all comments