Chapter Title : നവവധു 15 [JO]
അങ്ങനെ എന്റെ പെണ്ണിനെക്കണ്ട് സുഗിക്കണ്ട.... ഞാൻ ചേച്ചിയെ പരമാവധി തണുപ്പിക്കാനായി പറഞ്ഞു. കതകടച്ചിരുന്നാൽ പെട്ടെന്ന് പുറത്ത് വരില്ലല്ലോ എന്നായിരുന്നു എന്റെ ഉദ്ദേശം. ചേച്ചി പുറത്തെ വിചാരണ കേൾക്കണ്ട...!!!
മ്മ്... ചേച്ചി തീരെ താൽപര്യമില്ലാത്ത മട്ടിൽ മൂളി.
എന്നാ കതകടച്ചോ... പറഞ്ഞതും ഞാൻ പുറത്തുചാടി. പിന്നിൽ കതകിന് ലോക്ക് വീണതും ഞാൻ പുറത്തെ കൊളുത്തിട്ടു. ഒരു എസ്ട്രാ സെക്യൂരിറ്റി.
ലോക്കിട്ടിട്ട് തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് കരചിലടക്കാൻ പാടുപെടുന്ന അമ്മമാരെ. അവരെപ്പോ വന്നെന്ന് എനിക്ക് മനസ്സിലായില്ലങ്കിലും എല്ലാം കേട്ടെന്നെനിക്ക് തോന്നി. നൈറ്റിക്കൊപ്പം ഇട്ടിരിക്കുന്ന ഷാള്കൊണ്ടു രണ്ടുപേരും വാ പൊത്തിപ്പിടിച്ചു കരയുകയാണ്. എന്നെക്കണ്ടതും സീതേച്ചിയുടെ കൻഡ്രോള് പോയി. അതൊരു നിലവിളിയായി പരിണമിച്ചു.
അമ്മ പെട്ടെന്ന് സീതേച്ചിയുടെ വാ പൊത്തി. ചേച്ചി കേൾക്കാതിരിക്കാൻ എന്നപോലെ. ഞാൻ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. ഒന്നും മിണ്ടനാകാതെ. അല്ലെങ്കിലും എന്ത് പറയാൻ...??? എങ്ങനെ പറയാൻ.... ??!!!
സീതേച്ചി പെട്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയെ തള്ളിമാറ്റി പുറത്തേക്ക് ഒറ്റയോട്ടം. ആ പോക്കിലുള്ള പന്തികേട് മണത്തറിഞ്ഞ അമ്മയും ഞാനും പുറകെയോടി. ഉള്ളിലൊരു അപകടസൂചന. എന്തോ വരാൻ പോകുന്ന പോലെ.
ഓടിച്ചെല്ലുന്ന അമ്മമാരെക്കാണ്ട് എല്ലാവരും ഒന്നു പതറി. അല്ല ഞെട്ടി എന്നുവേണം പറയാൻ. ഓടിച്ചെന്ന സീതേച്ചിയുടെ അടുത്ത വാക്കുകൾ എല്ലാവരെയും ഒരുപോലെ തകർത്തുകളഞ്ഞു.
അവനെ അവക്ക് തന്നെ കൊടുത്തേക്ക് ഗോപേട്ടാ.... അവക്ക് തന്നെ കൊടുത്തേക്ക്.... പൊട്ടിക്കരഞ്ഞുകൊണ്ടു ഗോപിയേട്ടന്റെ നെഞ്ചിലേക്ക് വീണ സീതേച്ചിയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നോ അകത്തെന്താണ് നടന്നതെന്നോ അറിയാതെ എല്ലാരും പകച്ചുനിന്നു. നിര്വികാരനായി ഞാനും.
എടി... എന്നാ... എന്നാന്നു പറയെടീ.... ഗോപേട്ടന്റെ ചോദ്യങ്ങൾക്ക് കരച്ചിൽ തന്നെയായിരുന്നു മറുപടി.
എന്താടീ.... അച്ഛൻ അമ്മയെ നോക്കുന്നു... അവിടെയും കരച്ചിൽ തന്നെ...
കാര്യം പറയെടീ.... അച്ഛൻ അമ്മയെ പിടിച്ചുലച്ചു. ആ കണ്ണുകളിലെ ആകാംക്ഷയും അമ്പരപ്പും വല്ലാത്തതായിരുന്നു.
അവൾക്ക്... അവൾക്ക് വയ്യ സോജേട്ടാ... അവക്കെന്തോ സൂക്കേടാ സോജേട്ടാ.... അവള്....അവള് പാവാ സോജേട്ടാ... ജോക്കുട്ടനെ അവൾക്ക് കൊടുക്കാം സോജേട്ടാ... എനിക്കവളെ വേണം സോജേട്ടാ.... അച്ഛന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ടു അമ്മയും നിലവിളിയായി. ആ സൗണ്ടിലുണ്ടായിരുന്നു ചേച്ചിയുടെ അവസ്ഥയോടുള്ള അവരുടെ ഭയം...,സങ്കടം..., ചേച്ചിയോടുള്ള സ്നേഹം...അങ്ങനെ....അങ്ങനെയെല്ലാം....!!!
എല്ലാരും എന്നെ ഒന്നുനോക്കി. ആരെയും നോക്കാനാകാതെ ആ നോട്ടങ്ങളുടെ ശക്തി നേരിടാനാകാതെ ഞാൻ തലകുമ്പിട്ടു നിന്നു. എന്റെ കണ്ണിലൂടെ ഒഴുകിയിരുന്ന എന്റെ സങ്കടങ്ങൾക്ക് തീയുടെ ചൂടായിരുന്നു... പൊള്ളുന്ന ചൂട്. ഉള്ളിലെ സങ്കടമാണോ കുറ്റബോധമാണോ എന്നെയിങ്ങനെ കരയിക്കുന്നത്??? അറിയില്ല.... പക്ഷേ അപ്പോഴും ഞാൻ നിശ്ശബ്ദനായിരുന്നു. റോസിനോടൊ ചേച്ചിയോടോ... ആരോട് ഞാൻ മാറിത്തരാൻ പറയും...
💬 Comments
View all comments