Chapter Title : നവവത്സര പാഠങ്ങള്‍ [Smitha]
തീര്‍ന്നു എന്ന് കരുതരുത്. എന്‍റെ വീട്ടില്‍ത്തന്നെയാണ് മമ്മിയുടെ അപ്പയും അമ്മയും താമസിക്കുന്നത്. ഇനി ടോമിന്‍റെ ടൈം ടേബിള്‍ തെറ്റിയ കാര്യവും അവന്‍ ഒരുമണിക്ക് ഉറക്കമുണര്‍ന്നതും മമ്മിയുടെയും പപ്പയുടേയും മുറിയില്‍ വെളിച്ചം കണ്ടത് സംസാരം കേട്ടതുമായ സംഭവത്തിലേക്ക് മടങ്ങിവരാം. മമ്മിക്കോ പപ്പായ്ക്കോ എന്തെങ്കിലും അസുഖമായിരിക്കും എന്ന് കരുതിയാണ് അവന്‍ അവരുടെ സംസാരം ശ്രദ്ധിക്കാമെന്ന് കരുതിയത്. "നിങ്ങളിപ്പഴും സീരിയസ്സാണോ?" മമ്മി ചോദിക്കുന്നത് അവന്‍ കേട്ടു. സീരിയസ് ആണോന്നോ? ദൈവമേ, പപ്പയ്ക്കെന്തെങ്കിലും അസുഖം? "എന്നാ സീരിയസ്സാണോന്നാ, സിസിലീ?" "എന്‍റെ മനുഷ്യാ നിങ്ങള് കൊല്ലം കൊറേയായിപ്പറയുന്ന ഒരാഗ്രഹവില്ലേ? ഇന്ന് കളീടെ എടേലും പറഞ്ഞില്ലേ? ആ കാര്യം?" കളീടെ എടേല്‍? അവനൊന്നും മനസ്സിലായില്ല. എന്തു കളിയാ ഈ രാത്രീല്‍? പതിനെട്ടു വയസ്സ് കഴിഞ്ഞിരുന്നെങ്കിലും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നെങ്കിലും മമ്മിയെപ്പോലെ പള്ളിയും പ്രാര്‍ത്ഥനയും ബൈബിള്‍ വായനയുമായിരുന്നു അവന്‍റെ ഹരം. അതുകൊണ്ടു ന്യൂജെന്‍ റ്റേമുകളും ഫ്രേയ്സുകളും അവയുടെ അര്‍ത്ഥവുമൊന്നും അവനത്ര ശ്രദ്ധിച്ചിരുന്നില്ല. "ഓ സിസിലീ, വേറെ ആളെ കളിക്കുന്ന കാര്യം? മൈ ഗോഡ്! മൈ ഗോഡ്!! പിന്നെ സീരിയസ്സല്ലാതെ? എന്‍റെ ചക്കരേ, നീ മനസ്സ് മാറ്റിയോ?" വേറെ ആളെ ഫുട്ട്ബോള്‍ കളിക്കാന്‍ പറ്റില്ല. വേറെ ആളെ ക്രിക്കറ്റ് കളിക്കാനും പറ്റില്ല. വേറെ ആളെ കളിക്കാവുന്നത് ഒരു കളി മാത്രമാണ്. അപ്പോള്‍? എനിക്ക് തലചുറ്റല്‍ തോന്നി. ഒരു ഉദ്യാനത്തില്‍ കിടന്നുറങ്ങി നേരം വെളുത്ത് കണ്ണു തിരുമ്മി നോക്കുമ്പോള്‍ അതൊരു മരുഭൂമിയായി മാറിയിരിക്കുന്നത് കണ്ടാല്‍ എന്ത് തോന്നും? ബോധക്ഷയം. ഭയം. വിറയല്‍. അതൊക്കെയല്ലേ? അത് തന്നെയാണ് എനിക്കപ്പോള്‍ അനുഭവപ്പെട്ടത്. തിരു സ്വരൂപങ്ങളൊക്കെ തകര്‍ന്നു വീഴുന്നോ? ഈശോയേ... പപ്പയുടേയും മമ്മിയുടെയും രഹസ്യ ജീവിതം
💬 Comments
View all comments