0%

Chapter Title : നവ്യാപുരാണം 10 [പ്രിയപ്പെട്ട പ്രിയ]

തീഷ്ണത സഹിക്കാൻ കഴിയാതെ കണ്ണുകൾ താഴ്ത്തി.

നവ്യ:"I dont know Rahul. May be".

രാഹുല്‍:"അപ്പോ പിന്നെ അതേ നിരാശ എനിക്ക് തോന്നിയതിന് നീ എന്തിനാ എന്നോട് വഴക്കിട്ടത്?".

നവ്യ അല്പനേരം ഒന്നും മിണ്ടിയില്ല. കുറച്ച് കഴിഞ്ഞ് "നീ പറഞ്ഞത് ശരിയാണ്‌. ഞാൻ അങ്ങനെ പെരുമാറിയത് തെറ്റാണ്‌. Sorry രാഹുല്‍. എനിക്ക് എന്തോ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ നിന്റെ ഭാഗത്ത് നിന്ന് എന്നെ കുറ്റപ്പെടുത്തുമോ എന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ നീ കുറ്റപ്പെടുത്തുന്നതിന് പകരം നേരെ വിപരീതമായി ആണ്‌ പെരുമാറിയത്. അത് എന്ത് കൊണ്ടാണ്‌ എന്ന് മനസ്സിലാക്കാതെ ഞാൻ എന്തെല്ലാമോ പറഞ്ഞു. എന്നോട് ക്ഷമിക്ക് കുട്ടൂസേ".

അവൾ വീണ്ടും തന്നെ കുട്ടൂസേ എന്ന് വിളിച്ചത് കേട്ട സന്തോഷത്തില്‍ രാഹുല്‍ അവളെ വാരി പുണര്‍ന്ന് കൊണ്ട്‌ അവളുടെ ചുണ്ടുകൾ തന്റെ ചുണ്ടുകൾ കൊണ്ട്‌ സ്വന്തം ആക്കി. കുറേ കഴിഞ്ഞാണ് അവന്‍ അവളുടെ ചുണ്ടുകൾ മോചിപ്പിച്ചത്. അവന്റെ ശക്തമായ അധരപാനത്തിൽ അവൾ അല്പനേരം കിതച്ച് പോയി.

രാഹുല്‍:"ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ്. ഞാൻ നിന്റെ ശരീരത്തെ മാത്രമല്ല സ്നേഹിക്കുന്നത്. നിന്റെ മനസ്സിനെയും, ഹൃദയത്തിനെയും, ശരീരത്തെയും എല്ലാം ഞാൻ ഒരു പോലെ സ്നേഹിക്കുന്നു. അതും ഒരുപാട്. ഒരു പക്ഷെ ഈ ലോകത്തിൽ ഒരു മനുഷ്യനും ഇത്ര അധികം മറ്റൊരു വ്യക്തിയെ പ്രണയിച്ചിട്ടുണ്ടാകില്ല. അത് എന്റെ ഹൃദയ വിശാലതയോ മണ്ണാങ്കട്ടയോ ഒന്നുമല്ല. നിന്നെ പോലെ ഒരു pure soulനെ അടുത്തറിഞ്ഞ ആര്‍ക്കും നിന്നെ സ്നേഹിക്കാതെ ഇരിക്കാൻ കഴിയില്ല.

നിന്നെ അടുത്ത് അറിയാൻ കഴിഞ്ഞതും, സ്നേഹിക്കാന്‍ കഴിഞ്ഞതും ശരിക്കും എന്റെ ഭാഗ്യമായി ആണ്‌ ഞാൻ കരുതുന്നത്".

💬 Comments

View all comments